ആർ.എൻ രവിയുടെ ‘മതേതര’ പ്രസ്താവനക്കെതിരെ ബൃന്ദ കാരാട്ട്

ആർ.എൻ രവിയുടെ ‘മതേതര’ പ്രസ്താവനക്കെതിരെ ബൃന്ദ കാരാട്ട്
ആർ.എൻ രവിയുടെ ‘മതേതര’ പ്രസ്താവനക്കെതിരെ ബൃന്ദ കാരാട്ട്

ന്യൂഡൽഹി: തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മതേതരത്വം യൂറോപ്യൻ ആശയമാണെന്നും ഇന്ത്യയിൽ ആവശ്യമില്ലെന്നുമുള്ള തമിഴ്നാട് ഗവർണറിന്റെ പ്രസ്തവനെക്കെതിരെയാണ് ബൃന്ദ കാരാട്ടിന്റെ മറുപടി. ആർ.എസ്.എസിന്‍റെ കാഴ്ചപ്പാടാണ് ഗവർണർ മുന്നോട്ടുവെക്കുന്നത്, നാളെ അവർ ഭരണഘടനയും വിദേശ ആശയമാണെന്ന് പറയുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

“മതേതരത്വം ഭരണഘടനയിൽ പ്രതിപാദിക്കുന്ന അവിഭാജ്യ ഘടകമാണ്. ഗവർണർ ഭരണഘടനയിൽ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. മതവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുതെന്നും അതിൽ പറയുന്നുണ്ട്. ആർ.എസ്.എസിന്‍റെ കാഴ്ചപ്പാടാണ് ഇത്തരത്തിൽ പ്രതിഫലിക്കുന്നത്. നാളെ അവർ ഭരണഘടനയും വിദേശ ആശയമാണെന്ന് പറഞ്ഞേക്കാം. തമിഴ്നാട് പോലുള്ള ഒരു സംസ്ഥാനത്തിന്‍റെ ഗവർണറായി അദ്ദേഹത്തെ പോലെ ഒരാളെ നിയമിച്ചത് ലജ്ജാകരമാണ്” -ബൃന്ദ കാരാട്ട് പറഞ്ഞു.

Also Read: സോണിയ ഗാന്ധിയെ കുറിച്ചുള്ള ആരോപണം; കങ്കണയ്ക്കെതിരെ നിയമ നടപടിക്ക് കോണ്‍ഗ്രസ്

‘രാജ്യത്തെ ജനങ്ങള്‍ക്കെതിര പല തട്ടിപ്പുകളും നടന്നിട്ടുണ്ട്. അതില്‍ ഒന്ന് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതേതരത്വം കൊണ്ട് എന്താണ് അര്‍ഥമാക്കുന്നത്? മതേതരത്വം എന്നത് ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ല’ കന്യാകുമാരിയിലെ ഹിന്ദുധർമ പീഠത്തിൽ ബിരുദദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെ ഗവര്‍ണര്‍ പറഞ്ഞു.

Also Read: തിരുപ്പതി ലഡ്ഡു നിർമാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് TTD റിപ്പോർട്ട്

ഭരണഘടനാ നിര്‍മാണ സഭയിലെ മുഴുവന്‍ അംഗങ്ങളും മതേതരത്വം നമ്മുടെ രാജ്യത്തോ എന്നാണ് ചോദിച്ചത്. എവിടെങ്കിലും എന്തെങ്കിലും സംഘര്‍ഷമുണ്ടോ? ഭാരതം ധര്‍മത്തില്‍നിന്നാണ് ജന്മംകൊണ്ടത്. ക്രിസ്ത്യൻ പള്ളികളും രാജാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമായാണ് യൂറോപ്പില്‍ മതേതരത്വം എന്ന ആശയം ഉയര്‍ന്നുവന്നത്. ഭരണഘടനാ രൂപവത്കരണ വേളയിൽ ചിലര്‍ മതേതരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Top