CMDRF

ബ്രണ്ണൻ കോളേജ് വീണ്ടും പിന്നിൽ, നന്നാക്കാൻ പിണറായി ഇറങ്ങുന്നു !

ബ്രണ്ണൻ കോളേജ് വീണ്ടും പിന്നിൽ,  നന്നാക്കാൻ പിണറായി ഇറങ്ങുന്നു !
ബ്രണ്ണൻ കോളേജ് വീണ്ടും പിന്നിൽ,  നന്നാക്കാൻ പിണറായി ഇറങ്ങുന്നു !

കണ്ണൂർ: രാജ്യാന്തര റാങ്കിങ്ങിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് സ്ഥാനം വീണ്ടും നൂറിന്‌ മുകളിലായതിനെത്തുടർന്ന് കോളേജ് പ്രിൻസിപ്പലിനെ നേരിട്ടുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് 23-ന് നേരിട്ടുകാണാൻ മുഖ്യമന്ത്രി പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.

ദേശിയ റാങ്കിംഗ് ഏജൻസി നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കി(എൻ.ഐ.ആർ.എഫ്.)ന്റെ 2024-ലെ പട്ടികയിൽ 113-ാം റാങ്കാണ് ബ്രണ്ണന്. അതേസമയം കഴിഞ്ഞവർഷം ഇത് 115 ആയിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഉൾപ്പെടെ നാല് സർക്കാർ കോളേജുകളും 12 എയ്ഡഡ് കോളേജുകളും നൂറിൽ താഴെയുള്ള പട്ടികയിലെത്തി. ഈ ഒരു സാഹചര്യത്തിലാണ് സ്ഥലം എം.എൽ.എ. കൂടിയായ മുഖ്യമന്ത്രി പ്രിൻസിപ്പലിനെ വിളിച്ചത്. കോളേജ്എന്താണ് പിന്നാക്കം പോകാൻ കാരണമെന്ന് അന്വേഷിച്ച ശേഷമാണ് നേരിട്ടുകാണാൻ ആവശ്യപ്പെട്ടത്.

അതേസമയം പിണറായിയിൽ നടക്കുന്ന പൊതുപരിപാടിക്കുശേഷം കൺവെൻഷൻ സെന്ററിലെ മുഖ്യമന്ത്രിയുടെ മണ്ഡലം ഓഫീസിലായിരിക്കും പ്രിൻസിപ്പാളുമായുള്ള കൂടിക്കാഴ്ച. 23-ന് കൂടിക്കാഴ്ചയ്ക്ക്‌ മുഖ്യമന്ത്രി വിളിപ്പിച്ചകാര്യം പ്രിൻസിപ്പൽ ഇൻ ചാർജ് ജെ.വാസന്തി സ്ഥിരീകരിച്ചു. സ്ഥാനം 100-ന് മുകളിലാണെങ്കിലും കണ്ണൂർ സർവകലാശാലയിൽ ഏറ്റവും ഉയർന്ന റാങ്ക് ബ്രണ്ണൻ കോളേജിനാണ്. എവിടെയാണ് പോരായ്മ സംഭവിച്ചതെന്ന് വിശദമായ റിപ്പോർട്ട് വന്ന ശേഷം പരിശോധിക്കും.

Top