CMDRF

കൈക്കൂലി കേസ്; മുൻ ആർഡിഒയ്ക്ക് ശിക്ഷ വിധിച്ച് കോടതി

25000 രൂപ പിഴയും പ്രതി അടക്കണം.

കൈക്കൂലി കേസ്; മുൻ ആർഡിഒയ്ക്ക് ശിക്ഷ വിധിച്ച് കോടതി
കൈക്കൂലി കേസ്; മുൻ ആർഡിഒയ്ക്ക് ശിക്ഷ വിധിച്ച് കോടതി

മൂവാറ്റപുഴ: മുൻ ആർഡിഒയ്ക്ക് തടവ് ശിക്ഷ വിധിച്ച് മുവാറ്റുപുഴ വിജിലൻസ് കോടതി. കൈക്കൂലി കേസിലാണ് മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെ 7 വർഷം കഠിന തടവിന് ശിക്ഷിച്ചത്.

25000 രൂപ പിഴയും പ്രതി അടക്കണം. മുവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രതിക്കെതിരായ കേസ്.

Top