കോഴ കേസ്; സത്യം ജയിച്ചു, ബിജെപിക്ക് ഉണര്‍വേകുന്ന വിധി

ഈ കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണന്നും വി.മുരളീധരൻ

കോഴ കേസ്; സത്യം ജയിച്ചു, ബിജെപിക്ക് ഉണര്‍വേകുന്ന വിധി
കോഴ കേസ്; സത്യം ജയിച്ചു, ബിജെപിക്ക് ഉണര്‍വേകുന്ന വിധി

തിരുവനന്തപുരം: വിവാദമായ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഇരയാകുകയായിരുന്നു, ഇപ്പോൾ നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

ഈ കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണന്നും വി.മുരളീധരൻ കൂട്ടിക്കിച്ചേർത്തു.

Top