CMDRF

ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

ഇത് രണ്ടാം തവണയാണ് ഈ വർഷം മോദി റഷ്യ സന്ദർശിക്കുന്നത്.

ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു
ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ റഷ്യയിലേക്ക് തിരിച്ചു. 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രിയുടെ യാത്ര. റഷ്യയിലെ കസാൻ നഗരത്തിലാണ് ഉച്ചകോടി നടക്കുന്നത്. പുടിന്‍ ഒരുക്കുന്ന അത്താഴ വിരുന്നിൽ ഇന്ന് പങ്കെടുക്കും. ചൈീസ് പ്രസിഡൻറ് ഷി ജിൻപിങുമായും ഇന്ന് മോദി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ.

റഷ്യ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണ

ഉച്ചകോടി നടക്കുക കസാനിൽ ഒക്ടോബർ 22, 23 എന്നീ തീയതികളിലായാണ്. പുടിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. ബ്രിക്സ് ഉച്ചകോടിയ്ക്ക് മുമ്പ് തന്നെ ലഡാക്ക് അതിര്‍ത്തിയില്‍ പട്രോളിങ് നടത്താന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ചൈനീസ് പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

INDIAN PRIME MINISTER NARENDRA MODI, RUSSIAN PRESIDENT VLADIMER PUTIN

Also Read: ഇപ്പോഴും എന്തിനാണ് ഇത്രയേറെ ജോലി ചെയ്യുന്നതെന്ന് ആളുകള്‍ തന്നോടു ചോദിക്കുന്നു’; നരേന്ദ്ര മോദി

ഇത് രണ്ടാം തവണയാണ് ഈ വർഷം മോദി റഷ്യ സന്ദർശിക്കുന്നത്. റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ദി അപ്പോസ്തൽ നൽകി മോദിയെ ആദരിക്കുകയും ചെയ്തിരുന്നു. 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി മോദി റഷ്യയിലെത്തിരുന്നപ്പോൾ ആയിരുന്നു അത്.

Top