മൂന്നാം ലോക മഹായുദ്ധമെന്ന അഭ്യൂഹത്തിന് ബലമേകി അമേരിക്കന്‍ ദീര്‍ഘദൂര മിസൈലുകള്‍ക്ക് പിന്നാലെ ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോം ഷാഡോ മിസൈലുകളും യുക്രെയ്ൻ ഇതാദ്യമായി റഷ്യയിലേക്ക് തൊടുത്തുവിട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനാണ് ഇത്തരമൊരു വിവരം പുറത്തുവിട്ടിരിക്കുന്നത്. യുക്രെയ്നുമായുള്ള റഷ്യയുടെ അതിര്‍ത്തിയില്‍ പതിനായിരത്തിലധികം ഉത്തരകൊറിയന്‍ സൈനികരെ വിന്യസിച്ചതിന് മറുപടിയായാണ് ഇത്തരമൊരു സ്ട്രൈക്കുകള്‍ക്ക് ബ്രിട്ടന്‍ അംഗീകാരം നല്‍കിയതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകള്‍ സൂചിപ്പിക്കുന്നത് 12 ഓളം മിസൈലുകള്‍ മരിനോ ഗ്രാമത്തിലെ ഒരു കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ലക്ഷ്യത്തില്‍ പതിച്ചിട്ടുണ്ടെന്നതാണ്. യുദ്ധസമയത്ത് റഷ്യന്‍ മണ്ണില്‍ ബ്രിട്ടീഷ് ആയുധങ്ങള്‍ പതിച്ചതായും ബ്രിട്ടിഷ് മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടിഷ് മിസൈല്‍ വീണ പ്രദേശം ഉത്തരകൊറിയന്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിച്ചിരിക്കാമെന്നാണ് വിവിധ യുക്രെയ്ൻ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ഥിരീകരിക്കാത്ത ചിത്രങ്ങള്‍ കുര്‍സ്‌ക് മേഖലയിലെ ഒരു സ്ഥലത്ത് മിസൈലിന്റെ ശകലങ്ങള്‍ കാണിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സ്റ്റോം ഷാഡോ ശകലങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് പാശ്ചാത്യ ആയുധ വിദഗ്ധനായ ട്രെവര്‍ ബോള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ അവ നിലവിലുള്ളതോ പഴയതോ ആയ ചിത്രമാണോ എന്നത് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: റഷ്യൻ ആക്രമണം ഭയന്ന് എംബസി പൂട്ടി ഓടി അമേരിക്ക, ദീർഘദൂര മിസൈൽ പ്രയോഗിച്ചതിന് ‘പണി’ ഇരന്നുവാങ്ങി
ബ്രയാന്‍സ്‌ക് മേഖലയിലെ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ യുക്രെയ്ന് അമേരിക്ക വിതരണം ചെയ്ത മിസൈലുകള്‍ ഉപയോഗിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ബ്രിട്ടീഷ് ആയുധം ഉപയോഗിച്ചുള്ള ആക്രമണം ഉണ്ടായിരിക്കുന്നത്. കുര്‍സ്‌ക് മേഖലയിലെ ഉത്തരകൊറിയന്‍ സാനിധ്യവും അവിടെ യുക്രെയ്ൻ നുഴഞ്ഞുകയറ്റത്തിനെതിരെ ഉപയോഗിക്കുന്ന 50,000-ത്തോളം സൈനികരെയുമാണ് ദീര്‍ഘദൂര മിസൈലുകള്‍ വഴി യുക്രെയ്ൻ ലക്ഷ്യമിട്ടിരിക്കുന്നത്.
155 മൈല്‍ (250 കിലോമീറ്റര്‍) പരമാവധി ദൂരപരിധിയുള്ള ഒരു ആംഗ്ലോ-ഫ്രഞ്ച് ക്രൂയിസ് മിസൈലാണ് സ്റ്റോം ഷാഡോകള്‍. റഷ്യയുടെ കരിങ്കടല്‍ കപ്പലിന്റെ നാവിക ആസ്ഥാനം ഉള്‍പ്പെടെ അധിനിവേശ ക്രിമിയയിലെ റഷ്യന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇതു ഉപയോഗിക്കാനാണ് നീക്കം. ബങ്കറുകള്‍, വെടിമരുന്ന് സ്റ്റോറുകള്‍ എന്നിവ കൃത്യമായി ലക്ഷ്യമിടുന്നതിനും ഈ മിസൈലുകള്‍ ഉപയോഗപ്രദമാണ്. റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ഉള്‍പ്പെടെ ഏത് നാറ്റോ സഖ്യത്തിന്റെ ആയുധം വീണാലും അത് നാറ്റോ റഷ്യയുമായി നേരിട്ട് ഏറ്റുമുട്ടുന്നതിന് തുല്യമാകുമെന്നാണ് വ്ളാഡിമര്‍ പുടിന്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മുന്നറിയിപ്പിന് ശേഷമാണ് ആക്രമണമുണ്ടായത് എന്നത് കാര്യങ്ങൾ അമേരിക്കയുടെ കൈവിട്ട് പോകുമെന്നതിൻ്റെ സൂചനകൂടിയാണ്.
ഇതോടെ അമേരിക്കയിലും ബ്രിട്ടണിലും എപ്പോള്‍ വേണമെങ്കിലും ആണവായുധം വീഴാനുള്ള സാധ്യതയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. റഷ്യന്‍ ആക്രമണം ഭയന്ന് ഇതിനകം തന്നെ യുക്രെയ്നിലെ അമേരിക്കന്‍ എംബസി അടച്ച് പൂട്ടി ഉദ്യോഗസ്ഥര്‍ മാളത്തില്‍ ഒളിച്ചിട്ടുണ്ട്. ഇറ്റലി, ഗ്രീക്ക്, സ്‌പെയിന്‍ തുടങ്ങി മറ്റ് നിരവധി രാജ്യങ്ങളും അവരുടെ എംബസികള്‍ പൂട്ടി സ്ഥലംവിട്ടിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മടങ്ങാനും ജാഗ്രത പാലിക്കാനും അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏത് കടുത്ത തീരുമാനം എടുക്കാനും നടപ്പാക്കാനും മടിയില്ലാത്ത റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്നും ഒറ്റക്കെട്ടായി യുദ്ധമുഖത്ത് നില്‍ക്കുന്നതിനാല്‍ എന്തും സംഭവിക്കാമെന്നതാണ് നിലവിലെ അവസ്ഥ. യുക്രെയ്നിലെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളില്‍ റഷ്യയ്ക്ക് വന്‍ ആക്രമണം നടത്താന്‍ നിഷ്പ്രയാസം കഴിയുമെന്നാണ് നാറ്റോ ഉദ്യോഗസ്ഥര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതല്ലെങ്കില്‍ യൂറോപ്പിലെയും ലോകമെമ്പാടുമുള്ള മറ്റ് അമേരിക്കന്‍ സഖ്യകക്ഷികളിലെ ലക്ഷ്യങ്ങള്‍ക്കെതിരെയും റഷ്യന്‍ ആക്രമണത്തിന് സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: അമേരിക്കയെ കാത്തിരിക്കുന്നത് ‘ബോംബ് സൈക്ലോണ്‍’
അമേരിക്കയുടെയും ബ്രിട്ടണിന്റെയും നടപടി ‘മൂന്നാം ലോക മഹായുദ്ധം’ കൂടുതല്‍ അടുപ്പിക്കുന്നുവെന്നാണ് റഷ്യ പറയുന്നത്. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിധി കുറയ്ക്കുന്ന പരിഷ്‌കരിച്ച ആണവ സിദ്ധാന്തത്തില്‍ ഇതിനകം തന്ന റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഒപ്പുവെച്ചതിനാല്‍ ഇനി ശത്രു രാജ്യത്ത് മാത്രമല്ല അവരെ സഹായിക്കുന്ന രാജ്യങ്ങളിലും ആണവ ബോംബിടാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയും. അതേസമയം, ഒറ്റരാത്രികൊണ്ട് യുക്രെയ്നില്‍ റഷ്യ ഒരു ആണവായുധം പ്രയോഗിക്കാന്‍ പദ്ധതിയിടുന്നതായി ഒരു സൂചനയും ഇതുവരെ കണ്ടില്ലെന്നാണ് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ പറയുന്നത്.
അതേസമയം അമേരിക്കയുടെ കടുത്ത സമ്മർദ്ദത്തിനിടയിലും ഇത്തരമൊരു ആക്രമണം തങ്ങളുടെ ആയുധങ്ങൾ വച്ച് നടത്താനുള്ള അനുമതി പ്രമുഖ നാറ്റോ രാജ്യങ്ങളായ ജർമ്മനിയും ഇറ്റലിയും ഫ്രാൻസും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ നിലപാട് മാറ്റില്ലെന്നാണ്, ജർമ്മനിയും ഇറ്റലിയും വ്യക്തമാക്കിയിരിക്കുന്നത്. റഷ്യക്കുള്ളിൽ ആക്രമണം നടത്തി റഷ്യയുടെ പ്രതികാരം ഏറ്റ് വാങ്ങാനില്ലെന്ന പ്രായോഗിക നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഫ്രാൻസാകട്ടെ, അമേരിക്കൻ സമ്മർദ്ദവും റഷ്യയോടുള്ള ഭയവും കാരണം ചെകുത്താനും കടലിനും ഇടയിൽപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴുള്ളത്. മറ്റൊരു നാറ്റോ സഖ്യ രാജ്യമായ തുർക്കിയാവട്ടെ യുക്രെയ്ൻ – റഷ്യ യുദ്ധത്തിൻ്റെ തുടക്കം മുതൽ റഷ്യയുടെ ഭാഗമാണ് ശരിയെന്ന നിലപാടിലാണ് ഉറച്ചു നിൽക്കുന്നത്. അമേരിക്കൻ ചേരിയിലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളും പുടിൻ്റെ കോപത്തെ ഭയപ്പെടുന്നവരാണ്.
യഥാർത്ഥത്തിൽ, റഷ്യ യുക്രെയ്ൻ യുദ്ധത്തിൻ്റെ കാരണക്കാരനായ അമേരിക്കൻ പ്രസിഡൻ്റ് ജോബൈഡൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടു മുൻപായി നടത്തിയ ഈ ‘സർജിക്കൽ സ്ട്രൈക്കിൽ’ വെട്ടിലായിരിക്കുന്നത് അമേരിക്ക മാത്രമല്ല അവരുടെ സഖ്യകക്ഷികൾകൂടിയാണ്.
അമേരിക്കൻ ദീർഘദൂര മിസൈൽ മാത്രമല്ല ബ്രിട്ടീഷ് ദീർഘദൂര മിസൈലും യുക്രെയ്ൻ റഷ്യയ്ക്ക് നേരെ പ്രയോഗിച്ചത് ജോബൈഡൻ്റെ നിർദ്ദേശപ്രകാരമാണ്. ഇത് വളരെ കൃത്യമായി തന്നെ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമര്‍ പുടിനും അറിയാം. അതുകൊണ്ടു തന്നെയാണ് ശക്തമായതിരിച്ചടി റഷ്യയും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതൊരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങിയാൽ തങ്ങളും ‘പെട്ടു’ പോകുമെന്ന ഭയമാണ് ഇറ്റലിയും ജർമ്മനിയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ പിറകോട്ടടുപ്പിക്കാൻ കാരണമായിരിക്കുന്നത്. ഇതേ ചിന്താഗതിയിലുള്ള രാജ്യങ്ങൾ അമേരിക്കൻ ചേരിയിൽ വേറെയുമുണ്ട്. അവരും വലിയ ആശങ്കയിലാണ് ഉള്ളത്.
ഇതിനിടെ യുക്രെയ്ന് എതിരായ മിസൈല്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനായി റഷ്യ അതിന്റെ എംഗല്‍സ് വ്യോമസേനാ താവളത്തിന് മുകളില്‍ ഏഴ് Tu-95 ലോംഗ് റേഞ്ച് ബോംബറുകള്‍ വരെ സ്‌ക്രാംബിള്‍ ചെയ്തതായി യുക്രെനിയന്‍ മാധ്യമങ്ങള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എംബസികളും ചാമ്പലാക്കാനാണ് റഷ്യന്‍ നീക്കമെന്നാണ് വിവിധ പാശ്ചാത്യമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു രാജ്യത്തിന്റെ എംബസി ആക്രമിക്കപ്പെട്ടാല്‍ അത് ആ രാജ്യത്തെ ആക്രമിച്ചതിന് തുല്യമായാണ് കണക്കാക്കപ്പെടുക.
അതുകൊണ്ട് അത്തരം ഒരു തീരുമാനം ഇപ്പോള്‍ റഷ്യ എടുത്തു എങ്കില്‍ മൂന്നാംലോക മഹായുദ്ധത്തിന് തയ്യാറാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും അത്. അമേരിക്ക പണ്ട് ജപ്പാനില്‍ ബോംബിട്ട് ലോകത്തെ വിറപ്പിച്ച കാലമല്ല പുതിയ കാലമെന്നതിനാല്‍ അമേരിക്കയും ബ്രിട്ടനും ചിന്തിക്കുന്നതിനും അപ്പുറമുള്ള നാശമായിരിക്കും ആ രാജ്യങ്ങള്‍ക്ക് സംഭവിക്കുക എന്നാണ് യുദ്ധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. റഷ്യ – ഇറാന്‍- ഉത്തര കൊറിയ സഖ്യത്തോടൊപ്പം ചൈന കൂടി ചേരാനുള്ള സാധ്യതയും ഏറെയാണ്. പ്രത്യേകിച്ച് തായ് വാന്‍ വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ചൈന കൂടി ഇറങ്ങിയാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായാണ് പോര്‍മുഖം തുറക്കപ്പെടുക. ആ ഘട്ടത്തില്‍ എത്ര നാറ്റോ സഖ്യകക്ഷികള്‍ അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുമെന്നതും കണ്ടറിയേണ്ട കാര്യമാണ്.
വീഡിയോ കാണാം