തട്ടിപ്പുകാരെ കുടുക്കാൻ എഐ അമ്മൂമ്മ

സ്‌കാംബെയ്റ്റിങ് എന്ന തന്ത്രമാണ് ഡെയ്‌സി പ്രയോഗിക്കുന്നത്

തട്ടിപ്പുകാരെ കുടുക്കാൻ എഐ അമ്മൂമ്മ
തട്ടിപ്പുകാരെ കുടുക്കാൻ എഐ അമ്മൂമ്മ

ഫോണ്‍കോള്‍ വഴി മുതിർന്ന പൗരന്മാരെ പറ്റിച്ച് പണം തട്ടുന്ന ആളുകളെ കുടുക്കാൻ ഒരു ചാറ്റ്‌ബോട്ടുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രിട്ടീഷ് ടെലികോം അതികായന്മാരായ വിര്‍ജിന്‍ മീഡിയ ഒ2. എ.ഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഡെയ്‌സി എന്ന ചാറ്റ്‌ബോട്ടാണ് തട്ടിപ്പുകാരെ വലയിലാക്കുക. ഒരു ശരാശരി ബ്രിട്ടീഷ് അമ്മൂമ്മ എന്ന നിലയ്ക്കാണ് ഡെയ്‌സി, തട്ടിപ്പുകാരോട് ഇടപെടുന്നത്, അതുതന്നെയാണ് ഇതിന്റെ പ്രത്യേകതയും.

യു.കെയില്‍ സ്‌കാം കോളുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധനയാണുണ്ടായിരിക്കുന്നത്. ഓരോ ആഴ്ചയും അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ തട്ടിപ്പിനിരയാകുന്നുണ്ടെന്നാണ് കണക്ക്. 2024-ന്റെ ആദ്യപാദത്തില്‍ മാത്രം തട്ടിപ്പുകേസുകളില്‍ 33 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

Also Read: വാട്‌സ്ആപ്പ്‌ സ്വകാര്യത; മെറ്റയ്ക്ക് 213 കോടി പിഴ

തട്ടിപ്പുവീരന്മാരെ സംസാരത്തിലൂടെ വെറുപ്പിച്ച് ഓടിക്കുകയാണ് ഡെയ്‌സി മുത്തശ്ശിയുടെ ശൈലി എന്ന് വിര്‍ജിന്‍ മീഡിയ ഒ2-വിന്റെ ആന്റി ഫ്രോഡ് ടീം പറയുന്നു. തട്ടിപ്പുകാരന്‍ വിളിക്കുമ്പോള്‍ തന്റെ പൂച്ചക്കുട്ടിയായ ഫ്‌ലഫിയെ കുറിച്ചും കുടുംബത്തെ കുറിച്ചും കൈത്തുന്നല്‍ ഹോബിയെ കുറിച്ചുമൊക്കെ ഡെയ്‌സി സംസാരിക്കും. സംസാരം പരമാവധി നീട്ടിക്കൊണ്ടുപോകുന്നതോടെ തട്ടിപ്പുകാര്‍ക്ക് വിജയകരമായ മറ്റൊരു തട്ടിപ്പ് നടത്താനുള്ള അവസരം ഇല്ലാതാക്കുകയാണ് ഈ ചാറ്റ്‌ബോട്ട് ചെയ്യുന്നത്.

നരച്ചമുടിയുള്ള കണ്ണടയും മുഖത്തുചുളിവുകളുമൊക്കെയുള്ള സുന്ദരി എ.ഐ. അമ്മൂമ്മയായാണ് ഡെയ്‌സി പ്രത്യക്ഷപ്പെടുന്നത്. സ്വന്തമായി നമ്പറുമുണ്ട്. ഡെയ്‌സിയുടെ നമ്പര്‍ തട്ടിപ്പുകാരുടെ കോണ്‍ടാക്ട് ലിസ്റ്റില്‍ തന്ത്രപരമായി ചേര്‍ക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പുകാര്‍ വിളിക്കുമ്പോള്‍ എ.ഐയുടെ സഹായത്തോടെ ഡെയ്‌സി അവരുടെ സംസാരം, ടെക്‌സ്റ്റ് ആക്കി മാറ്റും. തുടര്‍ന്ന് ഇതിന് അനുസൃതവും അല്‍പംപോലും സംശയത്തിന് ഇടവരാത്തതുമായ വിധത്തില്‍ സുദീര്‍ഘസംഭാഷണത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

Also Read: ഗൂഗിൾ ക്രോം വിൽക്കണമെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ്

സ്‌കാംബെയ്റ്റിങ് എന്ന തന്ത്രമാണ് ഡെയ്‌സി പ്രയോഗിക്കുന്നത്. ഇരയായേക്കുമെന്ന പ്രതീതി തട്ടിപ്പുകാരനില്‍ സൃഷ്ടിക്കുക. അതിലൂടെ തട്ടിപ്പുകാരന്റെ സമയം പാഴാക്കുകയും ശേഷം തട്ടിപ്പിന്റെ ശൈലി ഉള്‍പ്പെടെയുള്ളവ അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും. സുദീര്‍ഘമായ സംഭാഷണത്തിലേക്കാണ് ഡെയ്‌സി തട്ടിപ്പുകാരനെ നയിക്കുക. എ.ഐ. ചാറ്റ്‌ബോട്ട് ആയതിനാല്‍ 24 മണിക്കൂറും ഏഴുദിവസവും ഡെയ്‌സി വര്‍ക്കിങ് മോഡിലായിരിക്കും.

Top