ബംഗളൂരു: നാല് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ബ്രിട്ടീഷ് രാജാവ് ചാൾസും പത്നി കാമിലയും ബംഗളുരുവിൽ എത്തി. വൈറ്റ് ഫീൽഡിലുള്ള സൗഖ്യ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിൽ സുഖചികിത്സയ്ക്കായാണ് ചാൾസും പത്നിയും എത്തിയത്. ഒക്ടോബർ 26ന് എത്തിയ ഇരുവരും ചികിത്സ പൂർത്തിയാക്കി ഇന്ന് മടങ്ങും.
തീർത്തും സ്വകാര്യ സന്ദർശനമായതിനാൽ പൊതുപരിപാടികളില്ല, മാത്രമല്ല ദൃശ്യങ്ങളും പുറത്ത് വിടില്ല. കർണാടക പൊലീസും കേന്ദ്രസേനയും സംയുക്തമായാണ് ഇരുവർക്കും സുരക്ഷ ഒരുക്കുന്നത്. എച്ച് എ എൽ വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ജെറ്റ് വിമാനത്തിലാകും ഇരുവരുടെയും മടക്കം.