CMDRF

വൈറലാകാൻ സാഹസികത; ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

അപകട സാധ്യതയുള്ളതിനാൽ പാലത്തിൽ കയറുന്നത് കർശനമായി നിരോധിച്ചിരുന്നു

വൈറലാകാൻ സാഹസികത; ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
വൈറലാകാൻ സാഹസികത; ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

മഡ്രിഡ്: സമൂഹ മാധ്യമത്തിൽ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം. കാസ്റ്റില്ല-ലാ മഞ്ച പാലത്തിൽ കയറുന്നതിനിടെ യുവാവ് തെന്നി വീഴുകയായിരുന്നു. സെപ്റ്റംബർ 13ന് സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് യുവാവ് പാലം കയറാൻ ശ്രമിച്ചത്.

തുടർന്ന് പാലത്തിൽ നിന്നും തെന്നി വീണ് മരണം സംഭവിക്കുകയായിരുന്നു. അപകട സാധ്യതയുള്ളതിനാൽ പാലത്തിൽ കയറുന്നത് കർശനമായി നിരോധിച്ചിരുന്നു. ഇതിനുള്ള മുന്നറിയിപ്പുകൾ ഇവിടെ ഉണ്ടായിരുന്നതായ് നഗര അധികാരികൾ അറിയിച്ചു.

യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മഡ്രിഡിൽ നിന്ന് ഏകദേശം 70 മൈൽ തെക്ക് പടിഞ്ഞാറുള്ള തലവേര ഡി ലാ റീനയിലാണ് പാലം. 630 അടി ഉയരമുള്ള കാസ്റ്റില്ല-ലാ മഞ്ച പാലം സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലമാണ്.

Top