ബ്രിക്സ്റ്റൺ ‘വെൽക്കം ടു ഇന്ത്യ’

പ്രീമിയം മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്

ബ്രിക്സ്റ്റൺ ‘വെൽക്കം ടു ഇന്ത്യ’
ബ്രിക്സ്റ്റൺ ‘വെൽക്കം ടു ഇന്ത്യ’

ന്ത്യലേക്കുള്ള വരവ് അറിയിച്ച് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ബ്രിക്‌സ്റ്റൺ. മഹാരാഷ്ട്രയിലെ കോലാപൂരിൽ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. കെവിഎംപിഎല്ലുമായി രണ്ട് വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് തങ്ങളുടെ ഇന്ത്യൻ പ്രവേശനം പ്രഖ്യാപിച്ചതെന്നും ബ്രിക്‌സ്റ്റൺ പറയുന്നു. അവരുടെ പ്രീമിയം മോഡലുകൾക്കായുള്ള ഔദ്യോഗിക ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

മോട്രോൺ, മലഗുട്ടി തുടങ്ങിയ മോട്ടോർസൈക്കിൾ ബ്രാൻഡുകളുടെ ഉടമസ്ഥതയിലുള്ള കെഎസ്ആർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾ കമ്പനി. അടുത്ത മാസത്തോടെ ഇന്ത്യയിൽ ക്രോസ്ഫയർ 500X, ക്രോസ്ഫയർ 500XC, ക്രോംവെൽ 1200, ക്രോംവെൽ 1200X എന്നിവയുൾപ്പെടെ നാല് മോഡലുകൾ കമ്പനി അവതരിപ്പിക്കും.

Also Read: ‘ഉപഭോക്താവിന് പൂര്‍ണ്ണ സംതൃപ്തി’; ലഭിച്ച പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചതായി ഒല ഇലക്ട്രിക്

റെട്രോ ബൈക്കുകൾ പുറത്തിറക്കുന്നതിൽ അഗ്രഗണ്യരായ ബ്രിക്‌സ്റ്റൺ യൂറോപ്പും ഏഷ്യയുടെ മറ്റ് ഭാഗങ്ങളിലുമായിരുന്നു കൂടുതൽ ശ്രദ്ധ നൽകിയിരുന്നത്. KAW വെലോസ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഓസ്ട്രിയൻ ഇരുചക്ര വാഹന നിർമാതാക്കൾ ഇന്ത്യയിലേക്ക് വരുന്നത്.

പൂനെ/PCMC, മുംബൈ, താനെ, നാസിക്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി, കോയമ്പത്തൂർ, അഹമ്മദാബാദ്, സൂറത്ത്, വാപി, പാൻജിം എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ ഷോറൂം തുറക്കാനാണ് ബ്രിക്‌സ്റ്റൺ മോട്ടോർസൈക്കിൾസ് തീരുമാനിച്ചിരിക്കുന്നത്. പിന്നീടുള്ള ഘട്ടത്തിൽ ഇത് വിപുലീകരിക്കാനും ഉദ്ദേശമുണ്ട്.

Top