ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ് ബ്രോക്കോളി. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വളരെ നല്ലതാണ് ബ്രോക്കോളി.
ക്യാന്‍സറിനെ തടയാന്‍ വളരെ നല്ല പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളി പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു. ബ്രോക്കോളിയെ പോലെ തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റ് രണ്ട് പച്ചക്കറികളാണ് ക്യാബേജും കോളീഫ്‌ളവറും. ശരീരത്തില്‍ ഈസ്‌ട്രോജന്റെ അളവ് കുറയുമ്പോഴാണ് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതല്‍. ബ്രോക്കോളി ഈസ്‌ട്രോജന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ ബ്രോക്കോളി സഹായിക്കുന്നു. ബ്രോക്കോളിയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഡിഎന്‍എ യുടെ കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനും ഓസ്റ്റിയോആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് ഗുണകരമാണെന്നാണ് പറയപ്പെടുന്നു.
നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി കഴിക്കുന്നത് സഹായിക്കും. അലര്‍ജി പ്രശ്‌നമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കുക. ജലദോഷം, ചുമ, തുമ്മല്‍ എന്നിവ അകറ്റാന്‍ വളരെ നല്ലതാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ മഗ്‌നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വൈറ്റമിന്‍ സി ധാരാളമടങ്ങിയിരിക്കുന്നതിനാല്‍, ഫ്രീറാഡിക്കലുകള്‍ക്കും ഓക്‌സിഡേറ്റീവ് തകരാറുകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്നു.ബീറ്റാകരോട്ടിന്‍, വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഇവ കണ്ണിന്റെ ആരോഗ്യത്തിനു വളരെയധികം ഗുണപ്രദമാണ്. മാക്യുലര്‍ ഡീജനറേഷന്‍, തിമിരം എന്നിവയ്‌ക്കെതിരെ ഇവ ഫലപ്രദമായി പ്രവര്‍ത്തിക്കും. ഇതിലടങ്ങിയിരിക്കുന്ന സള്‍ഫറാഫേന്‍ ശ്വാസകോശ അണുബാധകള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. ചര്‍മ്മത്തെ ആരോ?ഗ്യത്തോടെ സംരക്ഷിക്കാന്‍ ബ്രോക്കോളി സഹായിക്കുന്നു. വരണ്ട ചര്‍മ്മമുള്ളവര്‍ ദിവസവും ബ്രോക്കോളി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിന്‍ കെ, അമിനോ ആസിഡ്, മിനറല്‍സ് എന്നിവ ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും.