CMDRF

ആ​ശ​ങ്ക​യു​യ​ർ​ത്തി കോ​ഴി​വി​ല; കർഷകർ പ്രതിസന്ധിയിൽ

ആ​ശ​ങ്ക​യു​യ​ർ​ത്തി കോ​ഴി​വി​ല; കർഷകർ പ്രതിസന്ധിയിൽ
ആ​ശ​ങ്ക​യു​യ​ർ​ത്തി കോ​ഴി​വി​ല; കർഷകർ പ്രതിസന്ധിയിൽ

പാ​നൂ​ർ: ബ്രോ​യി​ല​ർ ചി​ക്ക​ൻ വി​ല കു​ത്ത​നെ കു​റ​ഞ്ഞു. വില കുറഞ്ഞതോടെ കോഴി കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ മാസങ്ങളിലായി കോഴി വിലയിലുണ്ടായ വില വർധന കണ്ട് മി​ക്ക ഫാ​മു​ക​ളി​ലും വ​ൻ​തോ​തിൽ കോഴിവളർത്തൽ നടന്നിരുന്നു. ഇവർക്കെല്ലാം വില വർധന തിരിച്ചടിയായിട്ടുണ്ട്.

ഒ​രു​കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് ചി​ല്ല​റ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ 100 മു​ത​ൽ 110 രൂ​പ വ​രെ​യാ​ണ് വി​ല. ജീ​വ​നോ​ടെ 85 മു​ത​ൽ 90 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. 60 മു​ത​ൽ 65 രൂ​പ​ക്കാ​ണ് ഫാ​മു​ക​ളി​ൽ​നി​ന്ന് ഏ​ജ​ന്റു​മാ​ർ കോ​ഴി​ക​ളെ വാ​ങ്ങു​ന്ന​ത്. ഒ​രാ​ഴ്ച മു​മ്പ് വ​രെ ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് 230 മു​ത​ൽ 260 രൂ​പ വ​രെ​യാ​യി​രു​ന്നു വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ​ടാ​ക്കി​യി​രു​ന്ന​ത്.

ഉ​ൽ​പാ​ദ​നം കൂ​ടി ഫാ​മു​ക​ളി​ൽ കോ​ഴി​ക​ൾ കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​ല​യി​ൽ പെ​ട്ടെ​ന്ന് ഇ​ടി​വ് സം​ഭ​വി​ച്ച​ത്. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് നി​ല​വി​ലെ കോ​ഴി വി​ല. ഫാ​മു​ക​ളി​ൽ വ​ലി​യ തോ​തി​ൽ കോ​ഴി​ക​ൾ ഉ​ള്ള​തി​നാ​ൽ ഏ​ജ​ന്റു​മാ​ർ പ​റ​യു​ന്ന വി​ല​ക്ക് ന​ൽ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.

കോ​ഴി​ക്കു​ഞ്ഞി​ന്റെ വി​ല, തീ​റ്റ, മ​രു​ന്ന്, പ​രി​ച​ര​ണ​ച്ചെ​ല​വ് എ​ന്നി​വ പ്ര​കാ​രം ഒ​രു​കി​ലോ കോ​ഴി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ 90 മു​ത​ൽ 100 രൂ​പ വ​രെ ക​ർ​ഷ​ക​ന് ചെ​ല​വാ​കു​ന്നു​ണ്ട്. ഫാ​മു​ക​ളി​ൽ കി​ലോ​ക്ക് 130 മു​ത​ൽ 140 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ലേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​നി ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ത്ര​മേ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​നാ​വൂ എ​ന്നാ​ണ് കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്ന​ത്.

Top