തകർന്ന് ‘മിസ്റ്റര്‍ ബച്ചന്‍’ ; പ്രതിഫലത്തില്‍ നിന്ന് 4 കോടി മടക്കി നല്‍കി രവി തേജ

റിലീസ് ദിനത്തിന്റെ അന്ന് വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷക പ്രതികരണം മോശമായതോടെ ഇത് സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

തകർന്ന് ‘മിസ്റ്റര്‍ ബച്ചന്‍’ ; പ്രതിഫലത്തില്‍ നിന്ന് 4 കോടി മടക്കി നല്‍കി രവി തേജ
തകർന്ന് ‘മിസ്റ്റര്‍ ബച്ചന്‍’ ; പ്രതിഫലത്തില്‍ നിന്ന് 4 കോടി മടക്കി നല്‍കി രവി തേജ

പ്രശ്‌സത നടൻ രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മിസ്റ്റര്‍ ബച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങിയത് ഓഗസ്റ്റ് 15നാണ് . റിലീസ് ദിനത്തിന്റെ അന്ന് വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും പ്രേക്ഷക പ്രതികരണം മോശമായതോടെ ഇത് സിനിമയുടെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

ചിത്രം ഒരുക്കിയത് 70 കോടി മുടക്കിയാണ്, എന്നാല്‍ 10 കോടി രൂപ മാത്രമാണ് ചിത്രത്തിന് വരുമാനമായി ലഭിച്ചത്. തെലുങ്കിലെ ഈ വര്‍ഷത്തെ വന്‍ പരാജയങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ബച്ചന്‍ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുമായി മിസ്റ്റര്‍ ബച്ചന്‍ അടക്കം നിലവിൽ നാല് സിനിമകള്‍ക്കാണ് രവി തേജ കരാര്‍ ഒപ്പിട്ടിരുന്നത്. അതില്‍ ധമാക്ക, ഈഗിള്‍, മിസ്റ്റര്‍ ബച്ചന്‍ എന്നിവയാണ് റിലീസ് ചെയ്തത്.

Also Read:‘ഹിറ്റ്: ദി തേർഡ് കേസ്’; ‘നാനി 32’ചിത്രത്തിന്റെ ടീസർ പുറത്ത്

റിലീസ് ചെയ്യുന്നതിന് മുന്‍പേയും വലിയ വിമര്‍ശനങ്ങള്‍

Ravi Teja and Bhagyashree Borse in Mr. Bachchan

2018 ല്‍ റിലീസ് ചെയ്ത അജയ് ദേവ്ഗണിനെ നായകനായ റെയ്ഡ് എന്ന ചിത്രത്തിന്റെ തെലുഗു റീമേക്കാണ് മിസ്റ്റര്‍ ബച്ചന്‍. റെയിഡ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം. അതേസമയം റെയ്ഡിന് ലഭിച്ച പ്രേക്ഷക പ്രീതിയാണ് റീമേക്ക് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്. എന്നാൽ ചിത്രം വന്‍ പരാജയമായതോടെ ചിത്രത്തിന് പ്രതിഫലമായി ലഭിച്ച തുകയില്‍ നിന്ന് രവി തേജ 4 കോടി രൂപ മടക്കി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം സംവിധായകന്‍ ഹരീഷ് ശങ്കര്‍ 2 കോടി മടക്കി നല്‍കിയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Also Read: പുതിയ അപ്ഡേറ്റുമായി ജൂനിയര്‍ എന്‍ടിആറിന്‍റെ ദേവര

റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ചിത്രം വലിയ വിമര്‍ശനങ്ങള്‍ ഏറ്റവാങ്ങിയിരുന്നു, റിലീസിന് മുന്നോടിയായി പാട്ടുകള്‍ പുറത്തിറങ്ങിയതോടെ നായകന്റെയും നായികയുടേയും പ്രായ വ്യത്യാസം വരെ വലിയ ചര്‍ച്ചയായി. 56 വയസുള്ള രവി തേജ 25 വയസുള്ള ഭാഗ്യശ്രീ നായികയ്ക്കൊപ്പം അതിരുകടന്ന രീതിയില്‍ ഗാന രംഗത്തിലെത്തി എന്നതായിരുന്നു വിമര്‍ശനം. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മാത്രമാണ് ചിത്രത്തിൽ നായികയെ അവതരിപ്പിച്ചതെന്നും ആരോപണമുയര്‍ന്നു.

Top