CMDRF

ദല്ലാളന്മാര്‍ എല്ലാ കാലവും ദല്ലാള്‍ പണി ചെയ്യും: വി എന്‍ വാസവന്‍

ദല്ലാളന്മാര്‍ എല്ലാ കാലവും ദല്ലാള്‍ പണി ചെയ്യും: വി എന്‍ വാസവന്‍
ദല്ലാളന്മാര്‍ എല്ലാ കാലവും ദല്ലാള്‍ പണി ചെയ്യും: വി എന്‍ വാസവന്‍

കോട്ടയം: ദല്ലാളന്മാര്‍ എല്ലാ കാലവും ദല്ലാള്‍ പണി ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. അത് സ്ഥാപിത താല്പര്യത്തോടെയാണ്. അതിനു പുറകെ പോകാതിരിക്കുകയാണ് പൊതുപ്രവര്‍ത്തകര്‍ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു. മധ്യതിരുവിതാംകൂറില്‍ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയുടെ മണിപവറിന് കേരളത്തില്‍ സ്ഥാനം ഉണ്ടാവില്ല. ഡല്‍ഹി ലെഫ്റ്റനല്‍ ഗവര്‍ണര്‍ക്ക് കേരളത്തെ അറിയില്ല. എന്തെല്ലാം ഭീഷണികള്‍ ഉണ്ടായാലും അതിന് വഴങ്ങുന്ന നാടല്ല കേരളം. ഗവര്‍ണര്‍ക്ക് വന്ന പോലെ തന്നെ മടങ്ങി പോകേണ്ടി വന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം ചരിത്ര വിജയം നേടും. കേന്ദ്രത്തിനുള്ള താക്കീത് കേരളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജോസഫ് ഗ്രൂപ്പ് മത്സരിക്കുന്നതിനാല്‍ പുതുപ്പള്ളിയില്‍ പ്രചാരണരംഗത്ത് ഇല്ലാതിരുന്ന ആവേശം വോട്ടിംഗ് രംഗത്തും കാണിനില്ലെന്നും അദ്ദേഹം പറഞ്ഞു.

Top