പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം; പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ സ്വീകരണം

രണ്ട് കോടി രൂപയാണ് പാരിതോഷികം നൽകുക

പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം; പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ സ്വീകരണം
പാരിസ് ഒളിമ്പിക്സ്‌സിൽ വെങ്കലനേട്ടം; പി. ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാരിൻ്റെ സ്വീകരണം

തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സ്‌സിൽ രാജ്യത്തിൻറെ അഭിമാനമായി മാറിയ പി.ആർ. ശ്രീജേഷിന് വിപുലമായ സ്വീകരണം നൽകി സംസ്ഥാന സർക്കാർ. തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്വീകരണ ചടങ്ങ് ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രണ്ട് കോടി രൂപയാണ് പാരിതോഷികം നൽകുക.

മന്ത്രി വി.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരും ജനപ്രതിനിധികളും അന്താരാഷ്ട്ര താരങ്ങളും ഉൾപ്പെടെ കായികരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും.

പി.യു. ചിത്ര, മുഹമ്മദ്‌ അനസ്‌, വി.കെ. വിസ്‌മയ, വി. നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവർക്കാണ്‌ നിയമനം നൽകുന്നത്‌. പി.ആർ. ശ്രീജേഷിനെ കൂടാതെ പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്ത രാധാകൃഷ്ണൻ നായർ( അത്‌ലറ്റിക്സ് ചീഫ് കോച്ച്), മുഹമ്മദ് അനസ്(4×400), മുഹമ്മദ് അജ്മൽ(4×400), അബ്ദുള്ള അബൂബക്കർ(ട്രിപ്പിൾ ജമ്പ്), എച്ച് എസ് പ്രണോയി (ബാഡ്മിൻറൺ) എന്നുവരെയും ചടങ്ങിൽ ആദരിക്കും.

Top