CMDRF

പാരിസിൽ വെങ്കല മെഡൽ; സ്വപ്‌നിൽ കുശാലെയ്ക്ക് റെയിൽവെയുടെ ഡബിൾ പ്രൊമോഷൻ

പാരിസിൽ വെങ്കല മെഡൽ; സ്വപ്‌നിൽ കുശാലെയ്ക്ക് റെയിൽവെയുടെ ഡബിൾ പ്രൊമോഷൻ
പാരിസിൽ വെങ്കല മെഡൽ; സ്വപ്‌നിൽ കുശാലെയ്ക്ക് റെയിൽവെയുടെ ഡബിൾ പ്രൊമോഷൻ

പാരിസ്: ഇന്ത്യക്കായി പാരിസ് ഒളിംപിക്സ് മെഡൽ നേടിയതിന് പിന്നാലെ ഇന്ത്യയുടെ ഷൂട്ടിങ് താരം സ്വപ്‌നിൽ കുശാലെയ്ക്ക് റെയിൽവെയുടെ ഡബിൾ പ്രൊമോഷൻ. പുരുഷൻമാരുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷൻസിലാണ് മഹാരാഷ്ട്ര സ്വദേശി കൂടിയായ സ്വപ്‌നിലിൽ വെങ്കല മെഡൽ നേടിയത്. ഇന്ത്യൻ റെയിൽവെയിൽ ട്രാവലിങ് ടിക്കറ്റ് എക്‌സാമിനറായിരുന്ന (ടിടിഇ) സ്വപ്‌നിലിന് ഇനി മുംബൈയിലെ സ്പോർട്സ് സെല്ലിലെ ഇന്ത്യൻ റെയിൽവേയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മെഡൽ നേട്ടം. ഇത്തവണ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ഇതുവരെയുള്ള ഇന്ത്യയുടെ മൂന്ന് വെങ്കലവും ഇത്തവണ ഷൂട്ടിങ്ങിലായിരുന്നു. മുട്ടുകുത്തിയും കമിഴ്ന്നുകിടന്നും നിന്നനിൽപ്പിലും എന്നിങ്ങനെ മൂന്നു പൊസിഷനിൽനിന്ന് വെടിയുതിർക്കുന്ന 50 മീറ്റർ ത്രീ പൊസിഷനിൽ ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് മെഡല് കൂടിയാണിത്. മൂന്നു വിഭാഗത്തിലുമായി ആകെ 451.4 പോയിന്റോടെ 2024 പാരീസ് ഒളിംപിക്സിൽ സ്വപ്നിൽ സ്വപ്നനേട്ടത്തിലെത്തിയപ്പോൾ ചൈനയുടെ യുകുൻ ലിയു (463.6 പോയിന്റ്) സ്വർണവും യുക്രൈനിന്റെ സെർഹി കുലിഷ് (461.3) വെള്ളിയും നേടി.

Top