ലഖ്നോ: ഉത്തർപ്രദേശിലെ ഹാഥ്‌റാസില്‍ സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചു. . സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള നവദമ്പതികള്‍ക്കായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സമൂഹവിവാഹ ആനുകൂല്യം തട്ടുന്നതിനാണ് സഹോദരൻ സഹോദരിയെ വിവാഹം കഴിച്ചതെന്നാണ് റിപ്പോർട്ട്. സമാനമായ നിലയില്‍ പണം തട്ടുന്നതിനായി ഇതിനോടകം തന്നെ വിവാഹം ചെയ്ത രണ്ട് ദമ്പതികള്‍ വ്യാജ വിവാഹം നടത്തി കബളിപ്പിച്ചതായും കണ്ടെത്തി.
തട്ടിപ്പ് വിവരം നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പുറത്തറിഞ്ഞത്. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജനയുടെ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ് തട്ടിപ്പ് നടത്തിയത്. വിവാഹ ശേഷം വധുവിന്റെ ബാങ്ക് അക്കൗണ്ടില്‍ 35,000 രൂപയും അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ദമ്പതികളുടെ അക്കൗണ്ടില്‍ 10,000 രൂപയും വിവാഹച്ചടങ്ങിനുള്ള 6,000 രൂപ ചെലവും വാഗ്ദാനം ചെയ്യുന്നതാണ് മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന.
Also Read: പ്രണയം അംഗീകരിച്ചില്ല; 13 കുടുംബാംഗങ്ങളെ കൊലപ്പെടുത്തി യുവതി
അതേസമയം പദ്ധതിയുടെ ആനുകൂല്യം തട്ടുന്നതിനായി സിക്കന്ദ്രറാവുവില്‍ താമസിക്കുന്ന രണ്ട് ദമ്പതികളാണ് പുനര്‍വിവാഹം ചെയ്തത്. കൂടാതെ, ഒരു സഹോദരനും സഹോദരിയും പരസ്പരം വിവാഹം കഴിച്ച കേസും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.