CMDRF

അയൽവാസികളുടെ ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം

നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു.

അയൽവാസികളുടെ ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം
അയൽവാസികളുടെ ക്രൂരമർദ്ദനം; യുവാവിന് ദാരുണാന്ത്യം

ഉപ്പുതറ: അയൽവാസികൾ ക്രൂരമായി മർദ്ദിച്ച യുവാവ് മരിച്ചു. ഇടുക്കി ഉപ്പുതറയിൽ മാട്ടുത്താവളം മത്തായിപ്പാറ സ്വദേശി ജനീഷ് (43) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് യുവാവിന് മർദ്ദനമേറ്റത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവാവിന്റെ മരണം. അയൽവാസികളായ ബിബിൻ, മാതാവ് എൽസമ്മ എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ഇരുകൂട്ടരും തമ്മിലുള്ള തർക്കങ്ങളാണ് ഒടുവിൽ മർദ്ദനത്തിൽ കലാശിച്ചത്. നേരത്തെയും ജനീഷിന്റെ കുടുംബവും അയൽവാസിയായ ബിബിന്റെ കുടുംബവും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ജനീഷ് കഴിഞ്ഞ ദിവസം വീട്ടിൽ കയറി അതിക്രമം നടത്തിയെന്ന് ബിബിന്റെ കുടുംബം ആരോപണം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജനീഷിന് മർദ്ദനമേറ്റതും അത് മരണത്തിലേക്ക് നയിച്ചതും.

Top