അമൃത്‌സർ ജില്ലയിലെ ഭീകരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ്റെ മൃതദേഹം ബിഎസ്എഫ് തുടർനടപടികൾക്കായി ഗരിന്ദ പൊലീസിന് കൈമാറി

അമൃത്‌സർ ജില്ലയിലെ ഭീകരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം
അമൃത്‌സർ ജില്ലയിലെ ഭീകരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം

ചണ്ഡീഗഡ് : അമൃത്‌സർ ജില്ലയിലെ രത്തൻഖുർദ് അതിര്‍ത്തിയിലെ ഭീകരന്‍റെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു. സെപ്‌റ്റംബർ 16ന് രാത്രിയാണ് സംഭവം ഉണ്ടായത്.

രഹസ്യമായി അന്താരാഷ്‌ട്ര അതിര്‍ത്തി കടന്ന ഭീകരന്‍ രത്തൻഖുർദ് അര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിന്‍റെ ശ്രദ്ധിൽപ്പെടുകയായിരുന്നു. തുടർന്ന് സൈന്യം ഇയാളോട് പിന്തിരിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്തിരിയാന്‍ തയ്യാറാവാത്ത ഭീകരന്‍ ആക്രമണാത്മക ആംഗ്യങ്ങൾ കാണിച്ചു.

തുടര്‍ന്ന് ഉദ്യോഗസ്ഥർ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരന്‍റെ പക്കല്‍ നിന്നും വിവിധ മൂല്യങ്ങളിലുളള പാക്കിസ്ഥാൻ കറൻസി കണ്ടെടുത്തു. പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ്റെ മൃതദേഹം ബിഎസ്എഫ് തുടർനടപടികൾക്കായി ഗരിന്ദ പൊലീസിന് കൈമാറി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Top