CMDRF

പ്രീപെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

മീഡിയം ടേമിലേക്ക് അനുയോജ്യമായ ഡാറ്റ പ്ലാന്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബിഎസ്എന്‍എല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍.

പ്രീപെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍
പ്രീപെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ റീച്ചാര്‍ജുകള്‍ ജനപ്രീതി വീണ്ടെടുത്തിരിക്കുകയാണ്. ജിയോ, എയര്‍ടെല്‍, വി എന്നിവയെ നിരക്ക് വര്‍ധന ബാധിച്ചപ്പോള്‍ നിരക്ക് കുറഞ്ഞ പ്ലാനുകളിലൂടെ ബിഎസ്എന്‍എല്‍ മുന്നിലെത്തുകയായിരുന്നു. നിരക്കുകള്‍ വര്‍ധിപ്പിക്കാതിരുന്ന ബിഎസ്എന്‍എല്ലിലേക്ക് സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപഭോക്താക്കള്‍ ഒഴുകുകയാണ്.

ഇപ്പോഴിതാ പ്രീപെയ്ഡ് പ്ലാനില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍. 485 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഈ പ്ലാനിന്റെ വാലിഡിറ്റി ബിഎസ്എന്‍എല്‍ കുറച്ചപ്പോള്‍ ഡാറ്റ പരിധി ഉയര്‍ത്തി. ബിഎസ്എന്‍എല്‍ 485 രൂപ പ്ലാനിലൂടെ അണ്‍ലിമിറ്റഡ് കോള്‍+ഡാറ്റയാണ് നല്‍കുന്നത്.

Also Read: കിടിലൻ റീചാർജ് പ്ലാനുമായി വീണ്ടും ബി.എസ്.എൻ.എൽ രംഗത്ത്

മുമ്പ് 82 ദിവസം വാലിഡിറ്റിയുണ്ടായിരുന്ന ഈ പ്ലാനിന്റെ പരിധി രണ്ട് ദിവസം കുറച്ച് 80 ആക്കി. എന്നാല്‍ ദിവസവും 1.5 ജിബി ഡാറ്റ നല്‍കിയിരുന്നത് ഇപ്പോള്‍ 2 ജിബിയായി ഉയര്‍ത്തിയതാണ് ഏറ്റവും ശ്രദ്ധേയം. മുമ്പ് വാലിഡിറ്റി കൂടിയിരുന്നപ്പോള്‍ ആകെ 123 ജിബിയാണ് ഈ പാക്കേജില്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് 160 ജിബിയായി ഉയര്‍ന്നിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് ഗുണകരമായ കാര്യമാണ്. പരിധികളില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും 80 ദിവസത്തേക്ക് പാക്കേജില്‍ ലഭ്യമാണ്. 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്ലാന്‍ രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും ലഭ്യമാണ്.

മീഡിയം ടേമിലേക്ക് അനുയോജ്യമായ ഡാറ്റ പ്ലാന്‍ തേടുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് ബിഎസ്എന്‍എല്ലിന്റെ 485 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ഇതേ ആനൂകൂല്യങ്ങള്‍ സ്വകാര്യ നെറ്റ്വര്‍ക്കുകളില്‍ നിന്ന് ലഭിക്കണമെങ്കില്‍ കൂടുതല്‍ പണം മുടക്കണം. എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് 4ജി, 5ജി നെറ്റ്വര്‍ക്കുണ്ടെങ്കില്‍ ബിഎസ്എന്‍എല്‍ 4ജി വിന്യാസം ഇപ്പോള്‍ നടത്തിവരുന്നതേയുള്ളൂ. ഇതിനകം 35000 4ജി ടവറുകളാണ് ബിഎസ്എന്‍എല്‍ പൂര്‍ത്തിയാക്കിയത്.

Top