CMDRF

കിടിലൻ റീചാർജ് പ്ലാനുമായി വീണ്ടും ബി.എസ്.എൻ.എൽ രംഗത്ത്

160 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും പ്രദാനം ചെയ്യുന്ന പ്ലാനാണിത്

കിടിലൻ റീചാർജ് പ്ലാനുമായി വീണ്ടും ബി.എസ്.എൻ.എൽ രംഗത്ത്
കിടിലൻ റീചാർജ് പ്ലാനുമായി വീണ്ടും ബി.എസ്.എൻ.എൽ രംഗത്ത്

തിരുവനന്തപുരം: ആകർഷകമായ ഡാറ്റ പ്ലാനുകളിലൂടെ ഉപഭോക്താക്കളെ ആകർഷിക്കുന്ന ബിഎസ്എൻഎല്ലിൻറെ മറ്റൊരു കിടിലൻ പാക്കേജ് കൂടി. 160 ദിവസത്തെ വാലിഡിറ്റിയിൽ ദിവസവും 2 ജിബി ഡാറ്റയും സൗജന്യ കോളും പ്രധാനം ചെയ്യുന്ന പ്ലാനാണിത്. മറ്റ് ചില മേൻമകളും ഈ റീച്ചാർജ് പ്ലാനിൽ ഉപഭോക്താക്കൾക്ക് ബിഎസ്എൻഎൽ നൽകുന്നു.

ദിവസവും രണ്ട് ജിബി ഡാറ്റയാണോ നിങ്ങളുടെ ലക്ഷ്യം. ആകർഷകമായ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ. 160 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പാക്കേജിന് 997 രൂപയാണ് വില. ആകെ 320 ജിബി ഡാറ്റ ഇക്കാലയളവിൽ ഒരു ബിഎസ്എൻഎൽ ഉപഭോക്താവിന് ലഭിക്കും.

ഇതിന് പുറമെ മറ്റ് ചില ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പമുണ്ട്. ദിനംപ്രതി രണ്ട് ജിബി ഡാറ്റ ലഭിക്കുന്നതിന് പുറമെ ദിവസവും 100 സൗജന്യ എസ്എംഎസുകൾ വീതവുമുണ്ട്. അൺലിമിറ്റഡ് വോയിസ് കോളാണ് 997 രൂപ റീച്ചാർജിൻറെ മറ്റൊരു ആകർഷണം. ഇതിനെല്ലാം പുറമെ ആകർഷകമായ ഗെയിംസ്, മ്യൂസിക് സേവനങ്ങളും 997 രൂപ പാക്കേജിൽ ബിഎസ്എൻഎൽ വരിക്കാർക്ക് നൽകുന്നു. ബിഎസ്എൻഎല്ലിൻറെ സെൽഫ്‌കെയർ ആപ്പ് വഴി ഈ പാക്കേജ് റീച്ചാർജ് ചെയ്യാം.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബിഎസ്എൻഎല്ലിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പുതുതായി എത്തുന്നത്. സ്വകാര്യ നെറ്റ്‌വർക്കുകൾ താരിഫ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതോടെ സാമ്പത്തികമായി മെച്ചമുള്ളത് ബിഎസ്എൻഎൽ ആണെന്നതായിരുന്നു ഇതിന് ആദ്യ കാരണം. പിന്നാലെ ബിഎസ്എൻഎൽ 4ജി വ്യാപനവും വേഗത്തിലാക്കിയതോടെ പൊതുമേഖല ടെലികോം നെറ്റ്‌വർക്കിൻറെ സേവനങ്ങൾ നേടി ഉപഭോക്താക്കൾ ഇരച്ചെത്തി. ഈ തക്കം മുതലാക്കി ആകർഷകമായ ഡാറ്റ പ്ലാനുകളുമായി പോയ കളം തിരിച്ചുപിടിക്കുകയാണ് ബിഎസ്എൻഎൽ.

Top