അടിച്ചുകേറി ബിഎസ്എന്‍എൽ : ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍

ജൂണില്‍ ബിഎസ്എന്‍എല്ലിന് ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളെ നഷ്‌ടമായിരുന്നു. എന്നാല്‍ ജൂലൈയില്‍ 29 ലക്ഷം പേരെ പുതുതായി ചേര്‍ത്ത് ബിഎസ്എന്‍എല്‍ ഞെട്ടിച്ചു.

അടിച്ചുകേറി ബിഎസ്എന്‍എൽ : ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍
അടിച്ചുകേറി ബിഎസ്എന്‍എൽ : ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍

ഡൽഹി: സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ നിരക്കുകൾ വർധിപ്പിക്കാതിരുന്ന ബിഎസ്എന്‍എല്ലിന് ലോട്ടറി. ജിയോയെയും എയര്‍ടെല്ലിനെയും വിഐയെയും പിന്നിലാക്കി മുന്നോട്ട് കുതിക്കുകയാണ് ബിഎസ്എന്‍എൽ. സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വോഡാഫോണ്‍ ഐഡിയയും (വിഐ) താരിഫ് നിരക്കുകള്‍ ജൂലൈ ആദ്യം വര്‍ധിപ്പിച്ചതിന് ശേഷം ആ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കളെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്.

ജൂണില്‍ ബിഎസ്എന്‍എല്ലിന് ഏഴ് ലക്ഷത്തിലേറെ ഉപഭോക്താക്കളെ നഷ്‌ടമായിരുന്നു. എന്നാല്‍ ജൂലൈയില്‍ 29 ലക്ഷം പേരെ പുതുതായി ചേര്‍ത്ത് ബിഎസ്എന്‍എല്‍ ഞെട്ടിച്ചു. അതേസമയം ജൂണില്‍ 19.1 ലക്ഷം പുതിയ യൂസര്‍മാരെ ആകര്‍ഷിച്ചിരുന്ന ജിയോയ്ക്ക് നിരക്കുകള്‍ കൂട്ടിയതിന് ശേഷം ജൂലൈയില്‍ ഏഴ് ലക്ഷം ഉപഭോക്താക്കളെ നഷ്‌ടമായി.

Also Read: 8000-ല്‍ ഏറെ സൈറ്റുകളിലായി 900 MHz അധിക സ്‌പെക്ട്രവുമായി വി

ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് എയര്‍ടെല്ലിനാണ്. ജൂണില്‍ 12.5 ലക്ഷം യൂസര്‍മാരെ അധികമായി ലഭിച്ച എയര്‍ടെല്ലിന് ജൂലൈയില്‍ 16.9 ലക്ഷം യൂസര്‍മാരെ നഷ്ടമായി. വിഐക്ക് ജൂലൈയില്‍ 14 ലക്ഷം യൂസര്‍മാരെയും നഷ്ടമായി എന്നാണ് കണക്ക്. ജൂണിലും വിഐക്ക് യൂസര്‍മാരെ നഷ്‍ടമായിരുന്നു. ജൂണ്‍ മാസം 8.6 ലക്ഷം യൂസര്‍മാരാണ് വിഐ ഉപേക്ഷിച്ചത്.

Top