CMDRF

ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അറിയാം

249 രൂപയ്ക്കും 299 രൂപയ്ക്കും 329 രൂപയ്ക്കും വർധിച്ച സ്പീഡ് ഉള്ള പ്ലാനുകളാണ് ഇപ്പോൾ ഉള്ളത്

ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അറിയാം
ബിഎസ്എൻഎൽ എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ അറിയാം

ബിഎസ്എൻഎൽ എൻട്രി ലെവൽ പ്ലാനുകൾക്കായി ബ്രോഡ്ബാൻഡ് സ്പീഡ് ആനുകൂല്യങ്ങൾ അപ്ഗ്രേഡ് ചെയ്തു. ബിഎസ്എൻഎൽ അതിൻ്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്ക് വളരെ കുറഞ്ഞ വേഗതയും പരിമിതമായ അളവിലുള്ള ഡാറ്റയും ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. 249 രൂപയ്ക്കും 299 രൂപയ്ക്കും 329 രൂപയ്ക്കും വർധിച്ച സ്പീഡ് ഉള്ള പ്ലാനുകളാണ് ഇപ്പോൾ ഉള്ളത്.

ഇവയെല്ലാം എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ്. ബിഎസ്എൻഎല്ലിൻ്റെ സ്പീഡ് അപ്‌ഗ്രേഡുകൾ ഉള്ള എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ പ്രതിമാസം 249 രൂപയിൽ ആണ് ആരംഭിക്കുന്നത്. 299 രൂപയുടെയും 329 രൂപയുടെയും പ്ലാനും എൻട്രി-ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനിൽ ഉണ്ട്. 249 രൂപയുടെ പ്ലാനിൽ 10 ജിബി എഫ്‌യുപി (ഫെയർ യൂസേജ് പോളിസി) ഡാറ്റയും 299 രൂപ പ്ലാനിൽ 20 ജിബിയും 329 രൂപ പ്ലാനിൽ 1000 ജിബിയും ലഭിക്കും.

Also Read: ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും; യു.പി.ഐ ഉപയോഗിക്കാം

എഫ്‌യുപി പരിധിക്ക് ശേഷം വേഗത 2 Mbps ആയും 1000 ജിബിക്ക് 4 Mbps ആയും സ്പീഡ് കുറയുന്നത് ആയിരിക്കും. 249 രൂപയുടെയും 299 രൂപയുടെയും പ്ലാനുകൾ ബിഎസ്എൻഎല്ലിൻ്റെ പുതിയ ഉപയോക്താക്കക്ക് മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കുക. ഇവ മികച്ച എൻട്രി ലെവൽ പ്ലാനുകളാണ് എന്നതിൽ സംശയമില്ല. എന്നിരുന്നാലും വേഗത വർധിച്ചെങ്കിലും ഒരേ ഒരു പ്രശ്നം, 249 രൂപയുടെയും 299 രൂപയുടെയും പ്ലാനിൽ ഡാറ്റ അതേപടി നിലനിൽക്കുന്നത് പ്രശ്‌നമാകാം.

25 എംബിപിഎസ് വേഗതയിൽ 10 ജിബി, 20 ജിബി ഡാറ്റ എന്നത് വലിയ നേട്ടം എന്ന് പറയാൻ പറ്റില്ല. എന്നാൽ ഈ മൂന്ന് പ്ലാനുകളും സ്പീഡ് അപ്‌ഗ്രേഡുകൾ ഉണ്ട് എന്നത് നിലവിലുള്ള ഉപയോക്താക്കൾക്ക് ഗുണം ചെയ്യും. നേരത്തെ 249 രൂപയുടെ പ്ലാൻ 10 എംബിപിഎസ് ആയിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഈ പ്ലാനിൽ 25 എംബിപിഎസ് സ്പീഡ് വാഗ്ദാനം ചെയ്യുന്നു.

Top