വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ഈ പരിമിതകാല ഓഫര്‍ ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 1നും 24നും മധ്യേ റീച്ചാര്‍ജ് ചെയ്യണം.

വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

രാജ്യത്തെ ടെലികോം രംഗത്ത് ശക്തമായ തിരിച്ചുവരവാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്. ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് അടുത്തിടെയായി ബിഎസ്എന്‍എല്‍ കൊണ്ടുവരുന്നത്. ഇപ്പോഴിതാ വീണ്ടും ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫര്‍ കൊണ്ടുവന്നിരിക്കുകയാണ് ബിഎസ്എന്‍എല്‍. 24 ജിബി സൗജന്യ ഡാറ്റ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന പദ്ധതിയാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

500 രൂപയ്ക്ക് മുകളില്‍ വിലയുള്ള റീച്ചാര്‍ജ് വൗച്ചറുകള്‍ ചെയ്യുന്ന ഉപഭോക്താക്കളാണ് 24 ജിബി അധിക ഡാറ്റയ്ക്ക് അര്‍ഹരാവുക. ഈ പരിമിതകാല ഓഫര്‍ ലഭിക്കണമെങ്കില്‍ ഒക്ടോബര്‍ 1നും 24നും മധ്യേ റീച്ചാര്‍ജ് ചെയ്യണം. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 24 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് പ്രത്യേക ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

24 വര്‍ഷത്തെ വിശ്വാസം, സേവനം, ഇന്നവേഷന്‍. ബിഎസ്എന്‍എല്‍ ഇന്ത്യയെ 24 വര്‍ഷമായി ബന്ധിപ്പിക്കുകയാണ്. നിങ്ങള്‍ ഉപഭോക്താക്കളില്ലാതെ ഇത് സാധ്യമല്ല. 500 രൂപയ്ക്ക് മുകളിലുള്ള വൗച്ചറുകളില്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 24 ജിബി അധിക ഡാറ്റ ആസ്വദിച്ചുകൊണ്ട് ഈ നാഴികക്കല്ല് ആഘോഷിക്കാം- എന്നുമാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ബിഎസ്എന്‍എല്ലിന്റെ അറിയിപ്പ്.

Top