CMDRF

പുത്തന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

300 ദിവസത്തെ സിം വാലിഡിറ്റിയില്‍ 797 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുത്തന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍
പുത്തന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍

ഡല്‍ഹി: 300 ദിവസത്തേക്ക് സിം ആക്ടീവായി നിലനിര്‍ത്താനുള്ള റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്എന്‍എല്‍. ഇതിനൊപ്പം ഡാറ്റയും സൗജന്യ കോളും മെസേജും ലഭിക്കും എന്നതാണ് ഈ റീച്ചാര്‍ജ് പ്ലാനിനെ വ്യത്യസ്തമാക്കുന്നത്. 300 ദിവസത്തെ സിം വാലിഡിറ്റിയില്‍ 797 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്.

ദിവസം വെറും മൂന്ന് രൂപയെ ഉപഭോക്താക്കള്‍ക്ക് ചിലവാകുന്നുള്ളൂ. 10 മാസത്തോളം സിം ആക്ടീവേഷന്‍ സാധ്യമാകുന്ന ഈ പ്ലാനിലെ ആദ്യ 60 ദിവസം സൗജന്യ നാഷണല്‍ റോമിംഗും ദിവസവും 2 ജിബി ഡാറ്റയും 100 എസ്എംഎസ് വീതവും ലഭിക്കും. ആദ്യ 60 ദിവസത്തിന് ശേഷം ഇന്‍കമിംഗ് കോളുകള്‍ ലഭിക്കുമെങ്കിലും ഡാറ്റയും കോളും എസ്എംഎസും ലഭ്യമാകണമെങ്കില്‍ ടോപ്അപ് റീച്ചാര്‍ജ് ചെയ്യേണ്ടിവരും.

Also Read: ഇ-സിം തട്ടിപ്പിൽ മുന്നറിയിപ്പുമായി പോലീസ്

ബിഎസ്എന്‍എല്ലിനെ സെക്കന്‍ഡറി സിം ആയി കണക്കാക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉചിതമായ റീച്ചാര്‍ജ് പ്ലാനാണിത്. ആദ്യ രണ്ട് മാസം സൗജന്യ ഡാറ്റയും കോളും എസ്എംഎസും ഉപയോഗിച്ച് പരമാവധി ഗുണം നേടാം. ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ സംബന്ധിച്ച് സൗജന്യ സേവനങ്ങളില്ലെങ്കിലും അടുത്ത 240 ദിവസം സിം വാലിഡിറ്റി നിലനിര്‍ത്താനാവുന്നത് ആശ്വാസകരമായ കാര്യമാണ്.

Top