58,59 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍; പ്രതിദിനം 2 ജിബി ഡാറ്റ

58,59 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍; പ്രതിദിനം 2 ജിബി ഡാറ്റ
58,59 രൂപയുടെ റീചാര്‍ജ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍; പ്രതിദിനം 2 ജിബി ഡാറ്റ

പുതിയ പ്ലാനുകളുമായി ബിഎസ്എന്‍എല്‍. പക്ഷെ എല്ലാവര്‍ക്കും അനുയോജ്യമല്ല. 58, 59 രൂപയുടെ റീചാര്‍ജുകള്‍ ആരൊക്കെ ചെയ്യണം. പ്ലാനുകളുടെ വാലിഡിറ്റിയും, സവിശേഷകളും അറിയാം.58 ,59 രൂപ പ്ലാനുകളാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ 59 രൂപയുടെ പ്ലാന്‍ ഒരു റെഗുലര്‍ സര്‍വീസ് വാലിഡിറ്റി പ്രീപെയിഡ് പ്ലാനാണ്. അതേസമയം 58 രൂപയുടെ പ്ലാന്‍ ഒരു ഡാറ്റ വൗച്ചറാണ്. 58 രൂപയുടെ ഈ പ്ലാന്‍ ഉപയോഗപ്പെടുത്തുന്നതിന് ഉപയോക്താക്കള്‍ക്ക് ഒരു സജീവ പ്ലാന്‍ ഉണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ 58 രൂപയുടെ റീചാര്‍ജില്‍ ഉപയോക്താക്കള്‍ക്ക് അധിക ഡാറ്റ ഉപയോഗിക്കാനാകും. 7 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഫെയര്‍ യൂസ് പോളിസി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാല്‍ വേഗം 40 Kbps ആയി കുറയുമെന്ന് ഓര്‍ക്കുക. ഇനി 59 രൂപയുടെ പ്ലാനിലേയ്ക്ക് വരാം. 59 -ന്റെ പ്രീപെയ്ഡ് പാക്കേജിനും ഏഴ് ദിവസത്തെ വാലിഡിറ്റി ആണുള്ളത്. അണ്‍ലിമിറ്റഡ് വോയിസ് കോളിംഗും, പ്രതിദിനം 1 ജിബി ഡാറ്റയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. എസ്എംഎസ് ഫീച്ചറുകളൊന്നും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നില്ല.

മറ്റു സ്വകാര്യ കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പ്ലാന്‍ അല്‍പം ചെലവേറിയതാണ്. കാരണം ഇവിടെ പ്ലാനിന്റെ പ്രതിദിന ചെലവ് 8.43 രൂപ വരും.അതേസമയം കുറഞ്ഞ വരുമാനമുള്ള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നേട്ടമാകും. രണ്ടാമത്തെ സിം ആയി ബിഎസ്എന്‍എല്‍ നിലനിര്‍ത്തുന്നവര്‍ക്കും ഈ പ്ലാനുകള്‍ ആകര്‍ഷകമാണ്. വീട്ടിലും, ഓഫീസിലുമെല്ലാം വൈഫൈ ആക്‌സസ് ഉള്ളവര്‍ക്ക് ടെലികോം ചെലവ് കുറയ്ക്കാനും ഈ പ്ലാന്‍ നല്ലതാണ്. മറ്റു സ്വകാര്യ കമ്പനികളുടെ ഏറ്റവും ചെറിയ പാക്കേജുകള്‍ക്കു പോലും വലിയ റീചാര്‍ജുകള്‍ ആവശ്യമാണ്. മുകളില്‍ പറഞ്ഞ തരം ഉപഭോക്താക്കളെ ആകര്‍ഷിക്കാനും, നിലവിലെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനും ബിഎസ്എന്‍എല്ലിനെ പുതിയ പ്ലാനുകള്‍ സഹായിച്ചേക്കാമെന്നു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം 4ജി വൈകുന്നത് കമ്പനിക്കു വലിയ തിരിച്ചടി തന്നെയാണ്. റിലയന്‍സ് ജിയോ 6ജി പര്യവേക്ഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വരുമാനം വര്‍ധിപ്പിക്കുന്നതിനും, സബ്‌സ്‌ക്രൈബര്‍ മാര്‍ക്കറ്റ് ഷെയര്‍ നേടുന്നതിനും ബിഎസ്എന്‍എല്‍ ന് 4ജി എങ്കിലും അനിവാര്യമാണ്.

Top