ഹരിയാനയില്‍ ഒന്നിച്ച് മത്സരിക്കാന്‍ ബിഎസ്‍പിയും ഐഎന്‍എല്‍ഡിയും

ഹരിയാനയില്‍ ഒന്നിച്ച് മത്സരിക്കാന്‍ ബിഎസ്‍പിയും ഐഎന്‍എല്‍ഡിയും
ഹരിയാനയില്‍ ഒന്നിച്ച് മത്സരിക്കാന്‍ ബിഎസ്‍പിയും ഐഎന്‍എല്‍ഡിയും

ഛണ്ഡിഗഢ് (ഹരിയാന): ഈ വര്‍ഷം നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദളുമായി ഒന്നിച്ച് മത്സരിക്കാന്‍ ബിഎസ്‍പി. ഹരിയാനയിലെ 90 അസംബ്ലി സീറ്റുകളില്‍ 37 സീറ്റുകളിലാണ് ബിഎസ്‍പി മത്സരിക്കുക. ബാക്കിയുള്ളവ ഐഎന്‍എല്‍ഡിക്ക് വിട്ടുകൊടുക്കും.

ഈ വര്‍ഷം അവസാനമാണ് ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സഖ്യകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി വീണ്ടും കൈകോര്‍ക്കാന്‍ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ തീരുമാനിച്ചതായി ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ വ്യാഴാഴ്ച അറിയിച്ചു.

സഖ്യം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിഎസ്‍പി അധ്യക്ഷ മായാവതിയും ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാലയും അടുത്തിടെ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ഭരണകക്ഷിയായ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്.

തങ്ങളുടെ സഖ്യം ഏതെങ്കിലും സ്വാര്‍ഥ താല്‍പര്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ജനങ്ങളുടെ വികാരങ്ങള്‍ കണക്കിലെടുത്താണ് രൂപീകരിച്ചതെന്നും ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാല പറഞ്ഞു.

Top