കൊല്‍ക്കത്ത: പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ മൃതശരീരം ഇന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് പഠിക്കാൻ കൈമാറും. ഉച്ചയ്ക്ക് ശേഷം 3.30 ഓടെ വിലാപയാത്രയായി എൻആർഎസ് മെഡിക്കൽ കോളേജിൽ എത്തിക്കാനാണ് തീരുമാനം. ബുദ്ധദേബ് ഭട്ടാചാര്യയുടെ ആഗ്രഹ പ്രകാരമാണ് മൃതശരീരം വിദ്യാർഥികൾക്ക് പഠിക്കാൻ നൽകുന്നത്.
രാവിലെ 10.30 ന് നിയമ സഭാ മന്ദിരത്തിൽ പൊതു ദർശനം ഉണ്ടാകും. അതിന് ശേഷം കൊൽക്കത്തയിലെ സിപിഐഎം സംസ്ഥാന കമ്മറ്റി ഓഫിസിൽ 11.30 മുതൽ വൈകിട്ട് 3.30 വരെ ആണ് പൊതുദർശനം. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബുദ്ധദേബിന്റെ വസതിയിൽ എത്തി ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
തെക്കൻ കൊൽക്കത്തയിലെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.20നാണ് അന്ത്യം. ബാലിഗഞ്ചിലെ രണ്ട് മുറികളുള്ള ചെറിയ സർക്കാർ അപ്പാർട്മെന്റിലായിരുന്നു താമസം. ശ്വാസകോശത്തെ ബാധിക്കുന്ന ബാധിക്കുന്ന ‘ക്രോണിക് ഒബ്‌സ്ട്രക്ടിവ് പൾമണറി ഡിസീസും’ വാർധക്യസഹജമായ ’ വാർധക്യസഹജമായ മറ്റ് പ്രയാസങ്ങളും കാരണം കുറച്ചുകാലമായി പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.