ലേലത്തിനൊരുങ്ങി മമ്മൂട്ടി പകര്‍ത്തിയ ‘നാട്ട് ബുള്‍ബുള്‍’ ചിത്രം

ലേലത്തിനൊരുങ്ങി മമ്മൂട്ടി പകര്‍ത്തിയ ‘നാട്ട് ബുള്‍ബുള്‍’ ചിത്രം

എറണാകുളം: മമ്മൂട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തിയ ബുള്‍ബുള്‍ എന്ന പക്ഷിയുടെ ചിത്രം ലേലം ചെയ്യുന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡന്‍ ഫൗണ്ടേഷനാണ് ചിത്രം ലേലം ചെയ്യുന്നത്. ഒരു ലക്ഷം രൂപയാണ് അടിസ്ഥാന വില. കൊച്ചി ദര്‍ബാര്‍ ഹാളിലാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ചിത്രത്തിന്റെ ലേലത്തില്‍ നിന്ന് കിട്ടുന്ന തുക ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ലോകപ്രശസ്തയായ ജെയിനി കുര്യക്കോസിന്റെയും മമ്മൂട്ടിയുടേതുമടക്കം ഇരുപത്തി മൂന്നു ഛായാഗ്രഹന്മാരുടെ 61 ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്. മമ്മൂട്ടി എടുത്ത ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടു ബുള്‍ബുളിന്റെ മനോഹര ചിത്രം പ്രദര്‍ശനത്തിന്റെ സമാപന ദിനമായ ജൂണ്‍ 30 ന് 4 മണിക്കാണ് ലേലം ചെയ്യുക.

Top