ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ്: മധ്യ–വലത് പാർട്ടി മുന്നിൽ

പ‌ടിഞ്ഞാറൻ ആഭിമുഖ്യമുള്ള ‘വി കണ്ടിന്യൂ ദ് ചേഞ്ച്’ പാർട്ടി 14.9% വോട്ടുമായി രണ്ടാമതെത്തി

ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ്: മധ്യ–വലത് പാർട്ടി മുന്നിൽ
ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പ്: മധ്യ–വലത് പാർട്ടി മുന്നിൽ

സോഫിയ: ഞായറാഴ്ച നടന്ന ബൾഗേറിയൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ബോയ്‌കൊ ബോറിസോവിന്റെ മധ്യ–വലതുപക്ഷ പാർട്ടിയായ സിറ്റിസൻസ് ഫോർ യൂറോപ്യൻ ഡവലപ്മെന്റ് ഓഫ് ബൾഗേറിയ (ജിഇആർബി) പാർട്ടി മുന്നിലെത്തി. നിലവിൽ 26.5% വോട്ടാണ് ജിഇആർബി നേടിയത്. പ‌ടിഞ്ഞാറൻ ആഭിമുഖ്യമുള്ള ‘വി കണ്ടിന്യൂ ദ് ചേഞ്ച്’ പാർട്ടി 14.9% വോട്ടുമായി രണ്ടാമതെത്തി.

Also Read : ജയിലിൽ കഴിയുന്ന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കി

മൂന്നാം സ്ഥാനത്ത് റഷ്യൻ അനുകൂല തീവ്രവലതുപക്ഷ റിവൈവൽ പാർട്ടിയാണ് 12.9% വോട്ടുമായി.

Top