ഡൽഹി: ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ശുചീകരണ പ്രവർത്തികൾക്കിടെ കണ്ടത് വെടിയുണ്ടകൾ. തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണിക്ക് പിന്നാലെയാണ് ഇപ്പോൾ വിമാനത്തിൽ വെടിയുണ്ട കണ്ടെത്തിയിരിക്കുന്നത്.
എയർ ഇന്ത്യ 916 വിമാനത്തിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. വെടിയുണ്ട കണ്ടെത്തിയ ഉടനെ ശുചീകരണ തൊഴിലാളികൾ അധികൃതരെ അറിയിക്കുകയായിരുന്നു. വെടിയുണ്ടകൾ കണ്ടെത്തിയ സീറ്റിന് പരിസരത്തെ സീറ്റിലുണ്ടായിരുന്ന യാത്രക്കാരുടെ വിവരം അധികൃതർ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്.