നമ്മളെല്ലാവരും ക്രിക്കറ്റ് കളിയുടെ വലിയ ആരാധകരാവും, അതേസമയം ഈ താരങ്ങൾ വാം അപ്പ് സമയത്ത് ഫുട്‍ബോൾ കളിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിൽ തന്നെ ചില താരങ്ങൾ വളരെ മികച്ച രീതിയിൽ ഫുട്‍ബോളും കളിക്കും.
എന്നാൽ ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് കളിക്കാരുടെ ഇടയിൽ നിന്നും അഞ്ച് പേരടങ്ങുന്ന ഒരു ഫുട്‍ബോൾ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ. തന്നെ കൂടാതെ രണ്ട് ഇന്ത്യൻ താരങ്ങളെയും, രണ്ട് ഇംഗ്ലണ്ട് താരങ്ങളെയുമാണ് അദ്ദേഹം സെലക്ട് ചെയ്തത്.
Also Read: വമ്പൻ പ്രസ്താവനയുമായി മുൻ താരം
ബുംറ സ്വയം ഗോൾകീപ്പർ പദവി ഏൽക്കും
ഐ.എസ്.എല്ലിന്‍റെ പ്രൊമോയുടെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും വിക്കറ്റ് കീപ്പറും ബാറ്ററുമായ മഹേന്ദ്ര സിങ് ധോണിയെയാണ് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത്. പിന്നാലെ മുൻ നായകൻ വിരാട് കോഹ്ലിയെയും തെരഞ്ഞെടുത്തു. രണ്ട് നായകന്മാരെയും മുൻനിരയിലാണ് ബുംറ കളിപ്പിക്കുന്നത്. ഡിഫൻഡർമാരായി ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലെറെയും സ്റ്റുവർട്ട് ബ്രോഡിനെയും തെരഞ്ഞെടുത്ത ബുംറ സ്വയം ഗോൾകീപ്പർ പദവി ഏൽക്കും.
Also Read: അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതികരിച്ച് ലിയോണല്‍ സ്‌കലോണി
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ നായകന്മാരായ വിരാട് കോഹ്ലിയും എം.എസ്. ധോണിയും മോശമല്ലാത്ത ഫുട്‍ബോളർമാരാണെന്നത് പരസ്യമായ കാര്യമാണ്. അതുപോലെ ഇംഗ്ലണ്ട് താരങ്ങളിൽ ബ്രോഡും ബട്ലെറും നന്നായി കളിക്കുമെന്ന് തനിക്കറിയാമെന്ന് ബുംറ പറഞ്ഞു. ട്വന്റി-20 ലോകകപ്പ് വിജയത്തിന് ശേഷം ക്രിക്കറ്റിൽ നിന്നും വിശ്രമമെടുത്ത ബുംറ, ഈ മാസം 19ന് ആരംഭിക്കുന്ന ബംഗ്ലാദേശ് പരമ്പരക്കായി ടീമിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.