മജിസ്ട്രേറ്റിൻറെ വീട്ടിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മജിസ്ട്രേറ്റിൻറെ വീട്ടിൽ മോഷണ ശ്രമം; പ്രതി പിടിയിൽ
മജിസ്ട്രേറ്റിൻറെ വീട്ടിൽ മോഷണ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ജി പത്മകുമാറിൻറെ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഒരാഴ്ചക്കുള്ളിൽ പിടികൂടി പോലീസ്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മഹേഷിനെയാണ് പോലീസ് പിടികൂടിയത്. മജിസ്‌ട്രേറ്റിന്റെ പുല്ലുവഴിയിൽ എംസി റോഡിനോട് ചേർന്നുള്ള വീട്ടിൽ കയറിയാണ് കള്ളൻ മോഷ്ടിക്കാൻ ശ്രമിച്ചത്. മോഷ്ടിക്കാൻ വീട് തുറന്ന് അകത്ത് കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Top