ഏറ്റുമാനൂര്‍: അടിച്ചിറയിൽ പുലര്‍ച്ചെ വീട് കുത്തിതുറന്ന് നാലുപവൻ സ്വർണം മോഷ്ടി ച്ചു. പുല്ലത്തില്‍ രാജു.പി. ജോർജിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. രാവിലെ ജോർജിന്റെ ഭാര്യ ഷേര്‍ളി ഉണര്‍ന്നപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്.
മുറിയിലുണ്ടായിരുന്ന അലമാരകൾ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. വീടിന്റെ പിന്‍ഭാഗത്തെ വര്‍ക്ക് ഏരിയയുടെ വാതില്‍ തുറന്ന് അടുക്കള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്.
വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം സന്ദർശിച്ചു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.