ബുർജ് ഖലീഫ 2.0; ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ദുബൈ

ലോകത്തെ ഞെട്ടിച്ച് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ്‌ ദുബൈ. 131 നിലകളുള്ള ബുർജ് അസീസി എന്ന് പേരിട്ട കെട്ടിടം 2028ൽ പൂർത്തിയാക്കും.

ബുർജ് ഖലീഫ 2.0; ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ദുബൈ
ബുർജ് ഖലീഫ 2.0; ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ദുബൈ

ദുബൈ: 828 മീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബായിലുള്ള ബുർജ് ഖലീഫ ആണെന്ന് നമുക്ക് അറിയാം, എന്നാലിതാ ലോകത്തെ ഞെട്ടിച്ച് ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം നിർമ്മിക്കാൻ ഒരുങ്ങുകയാണ്‌ ദുബൈ. 131 നിലകളുള്ള ബുർജ് അസീസി എന്ന് പേരിട്ട കെട്ടിടം 2028ൽ പൂർത്തിയാക്കും. അതേസമയം ദുബൈയുടെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ കുതിപ്പ് നൽകാൻ പോന്നതാണ് പുതിയ നിർമ്മാണം എന്നാണ് വിലയിരുത്തുന്നത്.

Also Read: സൈ​ബ​ർ സു​ര​ക്ഷ: കു​വൈ​ത്തും ഹം​ഗ​റി​യും ക​രാ​റി​ൽ ഒ​പ്പു​വെച്ചു

ദാ വരുന്നു ബുർജ് അൽ അസീസി….

DUBAI- SYMBOLIC IMAGE

ദുബൈയുടെ റിയൽ എസ്റ്റേറ്റിന് ബുർജ് ഖലീഫ നൽകിയ തലയിടുപ്പം ചില്ലറയൊന്നുമല്ല. ഇപ്പൊ ദാ വരുന്നു ബുർജ് അൽ അസീസി. ഷെയ്ഖ് സായിദ് റോഡിനോട് ചേർന്ന് വേൾഡ് ട്രേഡ് സെന്ററിന് സമീപം, അതും ഏറ്റവും കണ്ണായ സ്ഥലത്താണ് കെട്ടിടം വരുന്നത്. ഇപ്പോഴേ പണി തുടങ്ങിക്കഴിഞ്ഞ ഈ കെട്ടിടം 2028ൽ പൂർത്തിയാകും. ബുർജ് ഖലീഫയ്ക്കൊപ്പം, എന്നാൽ ഒരു പടി താഴെയായി ബുർജ് അസീസി ദുബായിയുടെ അഭിമാനത്തിന്റെ യശസ്സുയർത്തി നിൽക്കും. ആറ് ബില്യൺ ദിർഹമാണ് ചെലവ്, അഥവാ രൂപയിൽ 13,000 കോടി കടക്കും.

നിലവിൽ 131 നിലകളുള്ള കെട്ടിടത്തിന് 725 മീറ്ററെങ്കിലും ഉയരമുണ്ടാകും എന്നാണ് കണക്കുകൂട്ടലുകൾ. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഒബ്സർവേഷൻ ഡെക്ക്, ഹോട്ടൽ മുറി, നൈറ്റ് ക്ലബ് ഉൾപ്പടെ ഒരുപിടി ലോക റെക്കോർഡുകൾ കൂടി ഈ കെട്ടിടം സ്വന്തമാക്കും.

Also Read: പ​റ​ക്കും ടാ​ക്സി; യു.​എ.​ഇ​യി​ൽ 400 ലേ​റെ ത​വ​ണ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ

അസീസി ഡെവലപ്മെന്റ്സ് ആണ് ദുബായിയുടെ റിയൽ എസ്റ്റേറ്റ് വിപണിക്ക് പൊന്നിൻ കുതിപ്പാകുന്ന ഈ കെട്ടിടം നിർമ്മിക്കുന്നത്. അതേസമയം ഇതുവരെ പൊക്കത്തിൽ രണ്ടാം സ്ഥാനമായിരുന്ന ക്വാലാലംപൂരിലെ 679 മീറ്റർ ഉയരവും 118 നിലകളുമുള്ള മെർദേക, അല്പമൊന്ന് തലകുനിക്കേണ്ടി വരും.

Top