CMDRF

മാടവനയിലെ ബസ്സ് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

മാടവനയിലെ ബസ്സ് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
മാടവനയിലെ ബസ്സ് അപകടം; ഡ്രൈവറെ കസ്റ്റഡിയിലെടുത്തു

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ കസ്റ്റഡിയിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി പാൽപ്പാണ്ടിയെയാണ് കസ്റ്റഡിയിൽ എടുത്തത്. അപകടത്തിൽ പരിക്കേറ്റ പാൽപ്പാണ്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കല്ലട ബസ് ആണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ ബൈക്ക് യാത്രികനായ ഇടുക്കിൽ വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യൻ മരണപ്പെട്ടു. ഇടപ്പള്ളി- അരൂർ ദേശീയ പാത ബൈപ്പാസിൽ വച്ച് ബസ് സിഗ്‌നൽ പോസ്റ്റിലിടിച്ച് ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു. ജിജോ സിഗ്‌നൽ കാത്തുനിൽക്കുകയായിരുന്നു. കൊച്ചിയിലെ വസ്ത്രാലത്തിൽ ജീവബക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യൻ.

Top