CMDRF

ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

ജ​ഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു
ചെന്നൈയിൽ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു

ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യാത്രക്കാരൻ ബസ് കണ്ടക്ടറെ തല്ലിക്കൊന്നു. ചെന്നൈയിലെ അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം. എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ്‌ കൊല്ലപ്പെട്ടത്.

തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തുകയും പ്രതിയായ വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരൻ ടിക്കറ്റ് മെഷീൻ എടുത്ത് ജഗനെ മർദിക്കുകയുമായിരുന്നു. ജ​ഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കയ്യാങ്കളിയിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Top