വെളളം കുടിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും, ആരോഗ്യത്തോടെ ഇരിക്കുന്നതിനും, ഏറ്റവും അത്യാവിശമാണ്. പല അവയവങ്ങളുടേയും പ്രവര്‍ത്തനത്തിന് ഭക്ഷണം പോലെ തന്നെ അത്യാവശ്യമാണ് വെള്ളവും. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. എന്നാൽ വെള്ളമാണെങ്കിലും അധികമായാലും പ്രശ്നമാണ്.
വെള്ളം കുടിച്ചുകുടിച്ച് ഹൈപ്പോനട്രീമിയ എന്ന അവസ്ഥ എത്തിയാൽ ശരീരത്തിലെ സോഡിയം വളരെ അധികം നേർത്ത (diluted) താകും. ഇങ്ങനെ സംഭവിക്കുമ്പോൾ ശരീരത്തിലെ വെള്ളത്തിന്റെ അളവ് ഉയരും. കോശങ്ങൾ വീർത്ത് തുടങ്ങും. ഈ വീങ്ങൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. രക്തത്തിലെ സോഡിയത്തിന്റെ അളവ് അസാധാരണമാംവിധം കുറയുന്ന അവസ്ഥയാണ് ഹൈപ്പോനട്രീമിയ.
Also Read: സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍
വെള്ളം കുടിയ്ക്കുന്നത് ആരോഗ്യകരവും അനാരോഗ്യകരവുമാക്കാം.വെള്ളം കുടി കുറയുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാകും.
എന്നാല്‍, വെള്ളം കുടി കൂടുന്നതും ആരോഗ്യത്തിന് നല്ലതല്ല.ചിലര്‍ ഒറ്റയടിക്ക് 1 ലിറ്റര്‍ വെള്ളം വരെ കുടിക്കാറുണ്ട്. എന്നാല്‍, ഇത്തരത്തില്‍ ഒറ്റയടിക്ക് വെള്ളം ധാരാളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായി ശരീരത്തിലെത്തുന്ന വെള്ളം വൃക്കയ്ക്ക് ജോലിഭാരം കൂട്ടാൻ സാധ്യതയുണ്ട്. ഒരു മണിക്കൂർ സമയത്തിനുള്ളിൽ പരമാവധി 800 മുതൽ 1000 മില്ലീലിറ്റിർ വെള്ളം വരെ മാത്രമേ വൃക്കയ്ക്ക് ശുദ്ധീകരിക്കാൻ കഴിയൂ. അതിനാൽ, ഒറ്റയടിക്ക് വലിയ അളവിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
വെള്ളം കുടിക്കുന്നത് അമിതമായാൽ, അത് ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ കിഡ്നി തൊട്ട് ഹൃദയം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുവാൻ സഹായിക്കുന്നു. നിങ്ങൾ പരിധിയിൽ കൂടുതൽ വെള്ളം കുടിക്കുകയാണെങ്കിൽ, ശരീരത്തെ നല്ല നിലയിൽ പ്രവർത്തിക്കുവാൻ സഹായിക്കുന്ന ഈ ഇലക്ട്രോലൈറ്റുകൾ രക്തത്തിൽ നിന്ന് ഇല്ലാതാക്കുവാൻ തുടങ്ങും.
Also Read: എള്ള് കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
വെള്ളം കുടിക്കുന്നത് അമിതമായാൽ തലവേദന വരാനുളള സാധ്യത കൂടുതലാണ്. ചിലര്‍ വെള്ളം കുറഞ്ഞത് മൂലമാണ് തലവേദന എന്ന് കരുതി തലവേദനയ്ക്കുമ്പോള്‍ നന്നായി വെള്ളം കുടിക്കും. എന്നാല്‍, വെള്ളം അമിതമാകുമ്പോള്‍ സോഡിയം കുറയുന്നു. ഇത് വീക്കം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ വീക്കം ഉണ്ടാകുമ്പോള്‍ തലച്ചോര്‍ പ്രഷര്‍ നല്‍കും. ഇത് തലവേദനയ്ക്ക് കാരണമാകുന്നു.
Also Read: ചീസ് കഴിക്കുന്നത് ഗുണമോ ദോഷമോ …?
മയോക്ലിനിക്, യുഎസ് നാഷണൽ അക്കാദമിക് ഓഫ് സയൻസസ് എഞ്ചിനീയറിങ് ആൻഡ് മെഡിസിൻ പറയുന്നത് പുരുഷന്മാർക്ക് ഒരു ദിവസം 15.5 കപ്പ് വെള്ളം കുടിക്കാം എന്നാണ് അതായത് 3.7 ലീറ്റർ വെള്ളം. സ്ത്രീകൾക്ക് ഒരു ദിവസം 11.5 കപ്പ് അതായത് 2.7 ലീറ്റർ വെള്ളം കുടിക്കാം. ഭക്ഷണത്തിനു തൊട്ടുമുൻപ് വെള്ളം കുടിക്കുന്നത് അമിതവണ്ണം ഒഴിവാക്കാൻ തല്ലതാണ്. എന്നാൽ, ഭക്ഷണത്തിനു തൊട്ടുമുൻപ് ആവശ്യത്തിലധികം വെള്ളം കുടിച്ചാൽ വിശപ്പ് പൂർണമായും ഇല്ലാതാകുന്നു. ശരീരത്തിനുവേണ്ട ഭക്ഷണം ലഭിക്കാതെയും വരികയും ഇത് പോഷക ദൗർലഭ്യം ഉണ്ടാക്കുന്നു.