ഈ ഗെയിം വാങ്ങുന്നവർക്ക് പണി ഉറപ്പാണ്

STALKER 2ന്റെ ഡവലപ്പറായ GSC ഗെയിം വേൾഡ് റഷ്യയിൽ ഗെയിം വിൽക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു

ഈ ഗെയിം വാങ്ങുന്നവർക്ക് പണി ഉറപ്പാണ്
ഈ ഗെയിം വാങ്ങുന്നവർക്ക് പണി ഉറപ്പാണ്

ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ ദുരന്തം മനുഷ്യ രാശിയുടെ അവസാനത്തോളം വിസ്മരിക്കാനാവാത്ത ഒന്നാണ്. ഈ സംഭവത്തെ അധികരിച്ച് നിരവധി സിനിമകളും സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ 2006ൽ നിഗൂഢമായ മറ്റൊരു ചെർണോബിൽ ദുരന്തം നടന്നുവെന്നും അതിന്റെ ഫലമായി ആ പ്രദേശത്ത് നിരവധി മ്യൂട്ടന്റുകളും പ്രകൃതി പ്രതിഭാസങ്ങളും അരങ്ങേറുന്നതായി ചിത്രീകരിക്കുന്ന ഗെയിം പരമ്പരയാണ് സ്റ്റോക്കർ. അർക്കാഡിയുടെയും ബോറിസ് സ്‌ട്രുഗാറ്റ്‌സ്‌കിയുടെയും റോഡ്‌സൈഡ് പിക്‌നിക് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പരമ്പര.

Also Read: ഭയം വേണ്ട, ജാഗ്രത മതി: ഭൂമിക്കരികിലേക്ക് വരുന്നത് ഭീമൻ ഛിന്നഗ്രഹം

റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് STALKER 2ന്റെ ഡവലപ്പറായ GSC ഗെയിം വേൾഡ് റഷ്യയിൽ ഗെയിം വിൽക്കുന്നത് നിരോധിക്കാൻ തീരുമാനിച്ചു. ഡവലപ്പർ യുക്രേനിയൻ സൈന്യത്തിന് പിന്തുണ അറിയിക്കുകയും അതിനായി സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട് എന്നാൽ യുക്രെയ്ന്‍, റഷ്യ സംഘർഷത്തില്‍ ഈ ഗെയിമിന്റെ പേരിലും പോര് മുറുകുമെന്നാണ് സൂചന. രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഈ ഗെയിം നിരോധിക്കാനുള്ള സാധ്യത നിലനിൽ‍ക്കുന്നുണ്ട്. വാങ്ങുന്നവർ ജയിലിൽ പോകേണ്ടി വരുമെന്ന് സാരം.

Top