CMDRF

2060 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

2060 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍
2060 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: 2060ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ദേബബ്രത പത്ര. അടുത്ത പത്ത് വര്‍ഷം 9.6 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായാല്‍ ഇന്ത്യ വികസിത സമ്പദ്‍വ്യവസ്ഥയാകുമെന്നും മസൂറിയില്‍ ഐഎഎസ് ഓഫിസര്‍മാരുടെ പരിശീലന സെഷനില്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.

”അടുത്ത ദശകത്തില്‍ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാന്‍ ഇന്ത്യക്കാകും. 2048ല്‍ അല്ല, 2031ല്‍ത്തന്നെ അത് സാധ്യമാകും. 2060ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ ഇന്ത്യയാകും. നിലവില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 295.4 ലക്ഷംകോടി രൂപയുടേതാണ്. 3.6 ട്രില്യന്‍ യു.എസ് ഡോളറിനു തുല്യമാണത്. ഇന്ത്യ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിലാണ്. അടുത്ത പത്ത് വര്‍ഷം 9.6 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായാല്‍, വികസിത സമ്പദ്വ്യവസ്ഥയാകും.

പണപ്പെരുപ്പത്തെയും വിലക്കയറ്റത്തെയും പ്രതിരോധിക്കാന്‍ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. 2024-25ല്‍ പണപ്പെരുപ്പം ശരാശരി 4.5 ശതമാനമായും 2025-26ല്‍ 4.1 ശതമാനമായും നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്നു. ഭാവിയില്‍ സുസ്ഥിരമായ വളര്‍ച്ചയാണ് റിസര്‍വ് ബാങ്ക് വിഭാവനം ചെയ്യുന്നത്”- ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.

Top