പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം 100 ശതമാനം ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പിൽ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ്. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാർഥിയെ നിർത്തിയതോടെ സി.പി.എം തീരുമാനിച്ചെന്നും വി ഡി സതീശൻ പറഞ്ഞു.
വി.ഡി സതീശൻ പറഞ്ഞത്
ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്വം 100 ശതമാനം ഏറ്റെടുക്കും. വിജയം തന്റേത് മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ് . അത്ര ഫലപ്രദമായാണ് എല്ലാ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കായിരിക്കും.
Also Read: മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി ഹൈക്കോടതി
അതേസമയം പത്മജയെ വി.ഡി സതീശൻ വിമർശിച്ചു . കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷമണ് പത്മജ ബി.ജെ.പിയിലേക്ക് പോയതെന്നും, സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കുമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.