CMDRF

ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ച്; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം പഠിതാക്കളായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു

ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ച്; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി
ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ച്; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി

കാസര്‍ഗോഡ്: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി 28 യു.ജി/പി.ജി പ്രോഗ്രാമുകള്‍ക്ക് ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ചു. നിലവില്‍ 23 പഠന കേന്ദ്രങ്ങളിലായി 45,000ത്തോളം പഠിതാക്കളുണ്ട്. വരും വര്‍ഷങ്ങളില്‍ ഒരു ലക്ഷം പഠിതാക്കളായി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. വി.പി. ജഗതി രാജ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രായപരിധി ഇല്ലാതെ അര്‍ഹരായ എല്ലാവര്‍ക്കും പഠിക്കാം. ഈ അധ്യായന വര്‍ഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളില്‍ 16 യു.ജി പ്രോഗ്രാമുകളും 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതില്‍ ആറ് യു.ജി പ്രോഗ്രാമുകള്‍ ഈ വര്‍ഷം മുതല്‍ നാലുവര്‍ഷ ഓണേഴ്‌സ് ഘടനയിലേക്കു മാറും.

ഇന്ത്യയിലെ ഓപ്പൺ  യൂണിവേഴ്‌സിറ്റികളില്‍ ആദ്യമായി നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയാണ്. എല്ലാ പ്രോഗ്രാമുകള്‍ക്കും യു.ജി.സി /ഡി.ഇ.ബി അംഗീകാരമുണ്ട്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരവുമുണ്ട്. യു.ജി.സി റെഗുലേഷന്‍സ് പ്രകാരം റെഗുലര്‍ മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും ഓപണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് മോഡിലൂടെ ലഭിക്കുന്ന ഡിഗ്രിയും തുല്യമാണ്. നിലവില്‍ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും യൂണിവേഴ്‌സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാന്‍ സാധിക്കും. യു.ജി.സി യുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്‌സിറ്റി ഇത്തരത്തില്‍ ഡ്യൂവല്‍ ഡിഗ്രി സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ടി.സി നിര്‍ബന്ധമല്ല.

പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിക്കുന്നില്ല എന്നത് കൊണ്ട് തന്നെ മിനിമം യോഗ്യത ഉള്ള എല്ലാവര്‍ക്കും പഠനത്തിന് അവസരം ലഭിക്കുന്നു. ബി.എ നാനോ എന്റര്‍പ്രെണര്‍ഷിപ് പ്രോഗ്രാം പഠനം പാതിയില്‍ നിറുത്തേണ്ടി വന്നവര്‍ക്ക് ഒരു ബിരുദം നേടുന്നതിനോടൊപ്പം ഒരു സംരംഭം വിജയകരമായി നടത്താനും ഉപകാരപ്പെടും. ബി.എസ് സി ഡാറ്റ സയന്‍സ് ആന്‍ഡ് അനലിറ്റിക്സ്, ബി.എസ് സി മള്‍ട്ടി മീഡിയ എന്നീ ബിരുദ പ്രോഗ്രാമുകള്‍ തുടങ്ങുവാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. എം.ബി.എ, എം.സി.എ എന്നീ പ്രോഗ്രാമുകള്‍ അടുത്ത വര്‍ഷം തുടങ്ങും.

വൈദഗ്ധ്യം അടിസ്ഥാനമാക്കിയുള്ളതും തൊഴിലധിഷ്ഠിതവുമായ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ ഈ അധ്യയന വര്‍ഷം തുടങ്ങും. ഇതിനായി ഐ.സി.ടി അക്കാദമി, കെല്‍ട്രോണ്‍, അസാപ്, ടി.കെ.എം കോളജ് ഓഫ് എന്‍ജിനീയറിങ്, കില, കേരളം യൂത്ത് ലീഡര്‍ഷിപ് അക്കാദമി, കേരളം സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ.എച്ച്.ആര്‍.ഡി പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. എല്ലാ സര്‍ട്ടിഫിക്കറ്റ് ആന്‍ഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്കും എന്‍.സി.വി.ഇ.ടിയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

കേരള ഹിന്ദി പ്രചാര സഭയുമായി ചേര്‍ന്ന് കോഴ്‌സ് തുടങ്ങും. കേംബ്രിജ് ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കാന്‍ തീരുമാനിച്ചു. അനാഥാലയത്തിലെ അന്തേവാസികളായവര്‍ക്ക് ഫീസ് ഇളവോടെ പഠിക്കാന്‍ അവസരം ഒരുക്കും. വാര്‍ത്തസമ്മേളനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എസ്.വി. സുധീര്‍, സിന്‍ഡിക്കേറ്റ് അംഗം പ്രഫ. ടി.എം. വിജയന്‍, റീജനല്‍ ഡയറ്കടര്‍ ഡോ. സി.വി. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.

നാലു വര്‍ഷ ഓണേഴ്‌സ് ഘടനയിലേക്ക് മാറുന്ന പ്രോഗ്രാമുകള്‍:

  1. ബി.ബി.എ ഓണേഴ്‌സ് (എച്ച്.ആര്‍ മാര്‍ക്കറ്റിങ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്)
  2. ബി.കോം. ഓണേഴ്‌സ് (ഫിനാന്‍സ്, കോഓപറേഷന്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്
  3. ബി.എ. ഇംഗ്ലീഷ് ഓണേഴ്‌സ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  4. ബി.എ. മലയാളം ഓണേഴ്‌സ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  5. ബി.എ. ഹിസ്റ്ററി ഓണേഴ്‌സ്
  6. ബി.എ. സോഷ്യോളജി ഓണേഴ്‌സ്

മൂന്ന് വര്‍ഷ ബിരുദ ഘടനയില്‍ തുടരുന്ന 10 യു.ജി. പ്രോഗ്രാമുകള്‍:

  1. ബി.എ. നാനോ എന്റര്‍പ്രെണര്‍ഷിപ്
  2. ബി.സി.എ
  3. ബി.എ. അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  4. ബി.എ. ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  5. ബി.എ. സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  6. ബി.എ. അഫ്ദല്‍ ഉല്‍ ഉലമ
  7. ബി.എ. ഇക്കണോമിക്‌സ്
  8. ബി.എ. ഫിലോസഫി വിത്ത് സ്‌പെഷലൈസേഷന്‍ ഇന്‍ ശ്രീനാരായണഗുരു സ്റ്റഡീസ്
  9. ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്
  10. ബി.എ. സൈക്കോളജി

പി ജി പ്രോഗ്രാമുകള്‍

  1. എം.കോം
  2. എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  3. എം.എ. മലയാളം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  4. എം.എ. അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  5. എം.എ. ഹിന്ദി ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  6. എം.എ. സംസ്‌കൃതം ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍
  7. എം.എ. ഹിസ്റ്ററി
  8. എം.എ. സോഷ്യോളജി
  9. എം.എ. ഇക്കണോമിക്‌സ്
  10. എം.എ. ഫിലോസോഫി
  11. എം.എ. പൊളിറ്റിക്കല്‍ സയന്‍സ്
  12. എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍
Top