ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന രംഗത്ത് വിപ്ലവം സൃഷ്ട്ടിക്കാന്‍ സാധ്യതയുള്ള ഒരു വാഹനമാണിത് . ചൈനയിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക്ക് വാഹന നിര്‍മ്മാണ കമ്പനിയായ ബി വൈ ഡി യുടെ പൂര്‍ണ രൂപം ബില്‍ഡ് യുവര്‍ ഡ്രീം എന്നാണ് . ബ്ലേഡ് ബാറ്ററി ടെക്‌നോളജി എന്ന ലോകത്തെ ഏറ്റവും മികച്ച ബാറ്ററി ടെക്‌നോളജി കൊണ്ടുവന്നിരിക്കുന്നത് ബി വൈ ഡി കമ്പനിയാണ് . ഈ ബാറ്ററി ടെക്‌നോളജി തന്നെയാണ് വരാന്‍പോകുന്ന മാരുതി, മഹീന്ദ്ര എന്നിവയുടെ ഇ വി വാഹനങ്ങളിലെല്ലാം തന്നെ ഉപയോഗിക്കാന്‍ പോകുന്നത് . എന്തെങ്കിലും തരത്തിലുള്ള ബാറ്ററി പ്രശ്‌നങ്ങള്‍ വന്നാല്‍ മുഴുവനായി മാറ്റാതെ സെല്ലുകളായി മാറ്റാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത, അത് മാത്രമല്ല കുടുതല്‍ കാലം നിലനില്‍ക്കുന്ന സെല്ലുകളാണ് ഇതിനുള്ളത് .2009 മുതലേ ബി വൈ ഡി ഇന്ത്യയുടെ പല മേഖലകളിലും ഉണ്ട് .ആദ്യകാലങ്ങളില്‍ സോളാര്‍ പാനലുകളായിരുന്നു കമ്പനി നിര്‍മ്മിച്ചിരുന്നത് അതിനു ശേഷം ഇലക്ട്രിക്ക് ബസ്സുകള്‍ കൊണ്ടുവന്നു അതിനുശേഷം ചെറിയ പാസ്സന്ജര്‍ വാഹനങ്ങള്‍ കൊണ്ടുവന്നു അത്രയത്തില്‍ ആദ്യമായി കൊണ്ടുവന്ന വാഹനമാണ് ഇ 6 . ഇലക്ട്രിക് മേഖലയില്‍ സീലിന് എതിരാളിയായ് വാഹനങ്ങള്‍ ഒന്നും തന്നെ ഇല്ല .41 ലക്ഷം രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത് . 4800 എം എം നീളവും , 2920 എം എം വീല്‍ ബേസും ഉള്ള വലിയ വാഹനമാണിത് . 145 എം എം ഗ്രൗണ്ട് ക്ലിയറന്‍സ് ആണ് ഈ വാഹനത്തിനു വരുന്നത് .
ടെസ്ല മോഡല്‍ 3 ആണ് ലോകവ്യാപകമായി സീലിന്റെ എതിരാളിയായി പറയുന്നത് . സമുദ്രത്തില്‍ നിന്നും പ്രചോധനം ഉള്‍ക്കൊണ്ടാണ് ഈ വാഹനം ഡിസൈന്‍ ചെയ്തിട്ടുള്ളത് എന്നതിന് തെളിവാണ് റിപ്പിള്‍ മാതൃകയിലുള്ള റണ്ണിങ് ലാമ്പുകള്‍ . അതിമനോഹരമായ എല്‍ ഇ ഡി ഹെഡ് ലാമ്പാണ് കൊടുത്തിരിക്കുന്നത് .കോ എഫിഷ്യന്റ് ഡ്രാഗില്‍ ലോകത്തില്‍ ഏറ്റവും കുറവുള്ള ഒരു വാഹനമാണ് ഇത് . അതുകൊണ്ടുതന്നെയാണ് ഈ വാഹനത്തിനു ഇത്രയും അധികം റേഞ്ച് കിട്ടുന്നത് ,650 കിലോമീറ്റര്‍ വരെ റേഞ്ച് ആണ് ഉള്ളത് . ബോണറ്റിന്റെ ഭാഗത്തു കാര്യമായ രീതിയില്‍ തന്നെ പവര്‍ ബള്‍ഡ്ജുകള്‍ കൊടുത്തിട്ടുണ്ട് . ഈ വാഹനത്തിനു 50 ലിറ്റര്‍ ഫ്രങ്ക് സ്‌പേസ് വരുന്നുണ്ട് . 19 ഇഞ്ച് ടയറുകളാണ് ഇതിനു വരുന്നത് , എയ്റോ എഫിഷ്യന്റ് അലോയ് എന്നാണ് ഇ വാഹനത്തിന്റെ അലോയ് വീലുകളെ കമ്പനി വിശേഷിപ്പിക്കുന്നത് . വളരെ താഴ്ന്ന പ്രൊഫൈലില്‍ ഉള്ള വാഹനമാണെങ്കിലും ഉള്ളില്‍ ഇരിക്കുമ്പോള്‍ യാതൊരു പ്രശ്‌നങ്ങളും അനുഭവപ്പെടുന്നില്ല . വാഹനത്തിന്റെ പിന്‍ഭാഗത്തേക്ക് വരുമ്പോള്‍ 400 ലിറ്റര്‍ വരുന്ന വളരെ വലിയ ബൂട്ട് സ്‌പേസ് ആണ് കാണാന്‍ സാധിക്കുന്നത് . എല്‍ ഇ ഡി ടെയില്‍ ലാമ്പുകളാണ് ഇവയ്ക്കുള്ളത് . സ്റ്റെപ്പിനി വീലുകള്‍ക്ക് പകരം പഞ്ചര്‍ റിപ്പയര്‍ കിറ്റ് ആണ് കൊടുത്തിരിക്കുന്നത് . ഈ വാഹനത്തിന്റെ മറ്റൊരു പ്രേത്യേകതയാണ് ബാറ്ററി പ്ലാറ്റ്ഫോമില്‍ തന്നെയാണ് എന്നത്.
എക്സ്റ്റീരിയര്‍ പോലെ തന്നെ അതിമനോഹരമായ ഈ വാഹനത്തിന്റെ ഇന്റീരിയര്‍ ഫുള്‍ ബ്ലാക്ക് നിറത്തിലാണ് വരുന്നത് . നല്ല രീതിയില്‍ ബാക്ക് സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകളാണ് ഉള്ളത്. ഇലക്ട്രിക്കലി പലതരത്തില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സീറ്റുകളാണ് ഇവ . രണ്ട് വയര്‍ലെസ്സ് ചാര്‍ജ്ജിങ് പാടുകളുണ്ട് . ക്രിസ്റ്റല്‍ ഫിനിഷിലുള്ള ഡ്രൈവ് സെലെക്ടറാണ് ഇതിനുള്ളത് . വെര്‍ട്ടിക്കലിയും,ഹൊറിസോണ്ടലിയും അഡ്ജസ്റ്റ് ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്ന 15 .6 ഇഞ്ചിന്റെ വമ്പന്‍ ടച്ച് സ്‌ക്രീനാണ് വരുന്നത് . 10 സ്പീക്കറിന്റെ ഡൈനാ ഓഡിയോയുടെ ഗംഭീരമായ മ്യൂസിക് സിസ്റ്റം കണക്ട് ചെയ്തിട്ടുണ്ട് . ഹഗ്ഗ് ചെയ്തിരിക്കുന്ന തരത്തിലുള്ള പിന്‍ സീറ്റുകളുമാണ് ഇവയ്ക്കുള്ളത് . ഡൈനാമിക് ,പ്രീമിയം , പെര്‍ഫോമന്‍സ് എന്നിങ്ങനെ മുന്ന് വേരിയന്റുകളാണ് ഈ വാഹനത്തിനുള്ളത്. 41 ലക്ഷം മുതല്‍ 53 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില വരുന്നത് .