‘കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനം’: ഇ പി ജയരാജൻ

കേരളത്തിൽ പൊതുവേ തീവ്രവാദ സംഘടനകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്ന സർക്കാരുണ്ടെന്ന് ഇ പി

‘കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനം’: ഇ പി ജയരാജൻ
‘കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനം’: ഇ പി ജയരാജൻ

തിരുവനന്തപുരം: സി.പി.എം. നേതാവ് പി. ജയരാജന്റെ ‘പൊളിറ്റിക്കൽ ഇസ്ലാം’ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്ത്. കേരളത്തിൽ പൊതുവേ തീവ്രവാദ സംഘടനകളെ നിരീക്ഷിച്ച് നടപടി സ്വീകരിക്കുന്ന സർക്കാരുണ്ടെന്ന് ഇ പി. തീവ്രവാദപ്രവർത്തനം ഇവിടെ അസാധ്യമാണെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനമാണ്.പലർക്കും വ്യത്യസ്ത അനുഭവമാണ്. ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സർക്കാരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ദേവസ്വം ബെഞ്ചിനെതിരെ ഹൈക്കോടതി ഹർജി നൽകിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണം

എൽ.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പിന്നീട് മറുപടി നൽകും. പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന കാര്യങ്ങളൊന്നും പറയില്ല എന്നും അദ്ദേഹം. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന് ഇനിയും കുറേ ദിവസമുണ്ടല്ലോ എന്നായിരുന്നു ഇ.പി.യുടെ മറുപടി.

അന്തരിച്ച സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണുന്നതിന് എത്രയും പെട്ടെന്ന് ഡൽഹിയിലെത്താൻ നോക്കിയപ്പോൾ അന്ന് കോഴിക്കോട്ടുനിന്ന് മാത്രമേ വിമാനമുണ്ടായിരുന്നുള്ളൂ. രണ്ടരവർഷക്കാലമായി യാത്ര ചെയ്യാതിരുന്ന ഇൻഡിഗോ വിമാനമായിരുന്നു അത് . ആ സമരം അന്ന് അവസാനിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Top