CMDRF

സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റ്; കേന്ദ്ര സാഹിത്യ അക്കാദമി

സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റ്; കേന്ദ്ര സാഹിത്യ അക്കാദമി
സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റ്; കേന്ദ്ര സാഹിത്യ അക്കാദമി

കേന്ദ്ര സാഹിത്യ അക്കാദമി എമിനന്റ് അംഗത്വം സി രാധാകൃഷ്ണന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി സാഹിത്യ അക്കാദമി. സി രാധാകൃഷ്ണന്റെ പ്രതിഷേധം തെറ്റെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സാംസ്‌കാരിക മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എഴുത്തുകാരനാണെന്ന് മാധവ് കൗശിക് വിശദീകരിച്ചു.

അക്കാദമിയിലേക്ക് രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നതില്‍ പ്രതിഷേധിച്ചാണ് സി രാധാകൃഷ്ണന്‍ രാജിവെച്ചത്. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് നടപടി.സാഹിത്യത്തില്‍ യാതൊരു പരിചയവുമില്ലാത്ത വ്യക്തിയാണ് ഉദ്ഘാടനം ചെയ്തത് എന്ന് കത്തില്‍ സി രാധാകൃഷ്ണന്‍ പറയുന്നു. ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷറില്‍ ഉദ്ഘാടകന്റെ പേരുണ്ടായിരുന്നില്ല. എഴുത്തുകാര്‍ മാത്രമാണ് ഫെസ്റ്റിവല്‍ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളതെന്ന് സി രാധാകൃഷ്ണന്‍ഡ പറയുന്നു.

ഉദ്ഘാടകന്റെ പേര് പരാമര്‍ശിക്കാതെ ‘അക്കാദമി എക്സിബിഷന്റെ ഉദ്ഘാടനം’ എന്നാണ് പരിപാടിയെ വിശേഷിപ്പിച്ചത്. പരിപാടിയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രത്യേക ക്ഷണിതാവായി പുറത്തിറക്കി. ഈ വ്യക്തിയെ അക്കാദമി വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നത് വിചിത്രമാണ്. ഞാന്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ലെന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു എന്നും രാധാകൃഷ്ണന്‍ അക്കാദമി സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ പറയന്നു.

Top