CMDRF

കാഴ്ചശക്തി കൂട്ടാന്‍ ക്യാബേജും

കാഴ്ചശക്തി കൂട്ടാന്‍ ക്യാബേജും
കാഴ്ചശക്തി കൂട്ടാന്‍ ക്യാബേജും

കാബേജിന്റെ ഗുണങ്ങള്‍ നിരവധിയാണ്. വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും അവയിലുണ്ട്. കാബേജില്‍ നാല് പ്രധാന ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കോളിന്‍, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, ക്വെര്‍സെറ്റിന്‍ എന്നിവയാണ് അവ. കോളിൻ ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കഴിയും. ഗര്‍ഭിണികളിലെ ന്യൂറല്‍ ട്യൂബ് തകരാറുകള്‍ തടയാനും ഇതിന് കഴിയും. ബീറ്റാ കരോട്ടിന്‍ പുകവലിയുടെ ദൂഷ്യഫലങ്ങളില്‍ നിന്ന് മനുഷ്യന്റെ ഡിഎന്‍എയെ സംരക്ഷിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ തടയാന്‍ ല്യൂട്ടിന് കഴിയും. ക്വെര്‍സെറ്റിന്‍ ദോഷകരമായ ബാക്ടീരിയകളെ ചെറുക്കുകയും രോഗങ്ങളെ തടയുകയും ചെയ്യുന്നു.കാബേജില്‍ വിറ്റാമിന്‍ സി, കെ, ബി വിറ്റാമിനുകള്‍ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വീക്കം ചെറുക്കാനും കാന്‍സറിനെതിരെ സംരക്ഷണം നല്‍കാനും കാബേജ് കഴിക്കുന്നത് സഹായിക്കും.

റെഡ് കാബേജില്‍ ആന്തോസയാനിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളാണ് ചുവന്ന നിറത്തിന് കാരണം. ആന്തോസയാനിനുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി ചില പഠനങ്ങള്‍ പറയുന്നു. റെഡ് കാബേജ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകളാല്‍ കാബേജ് സമ്പന്നമാണ്. മലബന്ധം അകറ്റുകയും കുടല്‍ സൗഹൃദ ബാക്ടീരിയകളുടെ വളര്‍ച്ച കൂട്ടാനും ഇവ സഹായിക്കും. ക്രൂസിഫറസ് പച്ചക്കറികളായ കാബേജ് പോലുള്ളവ വീക്കത്തിനെതിരെ പോരാടുന്നു. ക്രൂസിഫറസ് പച്ചക്കറികള്‍ ഏറ്റവും കൂടുതല്‍ കഴിക്കുന്ന സ്ത്രീകള്‍ ഏറ്റവും കുറഞ്ഞ അളവില്‍ വീക്കം കാണിക്കുന്നതായി ഒരു പഠനം പറയുന്നു. കാന്‍സര്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നിവയുള്‍പ്പെടെയുള്ള വീക്കവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരെ പോരാടാന്‍ കാബേജ് ഫൈറ്റോകെമിക്കലുകള്‍ സഹായിക്കും. സള്‍ഫോറാഫേനിന്റെ കാന്‍സര്‍ വിരുദ്ധ ഫലങ്ങളെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഐസോത്തിയോസയനേറ്റ്‌സ് എന്ന സംയുക്തങ്ങള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇവ കാര്‍സിനോജനുകളെ ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു.

കാബേജിലെ ല്യൂട്ടിന്‍ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. ല്യൂട്ടിന്‍ റെറ്റിനയെയും ലെന്‍സിനെയും അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് സംരക്ഷിക്കുന്നു. കാബേജില്‍ കാഴ്ചയെ സഹായിക്കുന്ന മറ്റൊരു പോഷകമായ വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനുള്ളില്‍ വിറ്റാമിന്‍ ഇയെ പുനരുജ്ജീവിപ്പിച്ചേക്കാം, ഇത് കാഴ്ചശക്തിക്ക് പ്രധാനമായ ഒരു ആന്റിഓക്സിഡന്റാണ്. കാബേജില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഈ പോഷകം കൊളാജന്‍ എന്ന പ്രോട്ടീനിന്റെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മ്മത്തിന്റെ രൂപീകരണത്തിനും മുറിവുകള്‍ ഉണക്കുന്നതിനും സഹായിക്കുന്നു.

Top