സന്ദേശ്ഖാലി പീഡനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

സന്ദേശ്ഖാലി പീഡനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി
സന്ദേശ്ഖാലി പീഡനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി

കൊല്‍ക്കത്ത: സന്ദേശ്ഖാലി പീഡനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നാണ് ഉത്തരവ്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ഖിനും സംഘത്തിനുമെതിരെയാണ് അന്വേഷണം.

സന്ദേശ്ഖാലി പീഡനക്കേസിനൊപ്പം തന്നെ ഭൂമി തട്ടിയെടുക്കല്‍ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. സന്ദേശ്ഖാലിയില്‍ പരിശോധിക്കനായി എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സിബിഐ അന്വേഷിച്ചുവരികയാണ്. ഷാജഹാന്‍ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇതിനോടൊപ്പമാണ് പീഡനക്കേസുള്‍പ്പെടെയുള്ള കേസുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികള്‍ ഇവര്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയര്‍ന്നുവന്നിരുന്നു.ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. 55 ദിവസത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഷാജഹാന്‍ ഷെയ്ഖിനെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Top