‘ഡയറക്ട് ടു ഡിവൈസ്’; അടിമുടി മാറി ബിഎസ്എന്‍എല്‍

'ഡയറക്ട് ടു ഡിവൈസ്' എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കാനാവുന്ന കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നു എന്നും ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു

‘ഡയറക്ട് ടു ഡിവൈസ്’; അടിമുടി മാറി ബിഎസ്എന്‍എല്‍
‘ഡയറക്ട് ടു ഡിവൈസ്’; അടിമുടി മാറി ബിഎസ്എന്‍എല്‍

പ്രൈവറ്റ് ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍ തങ്ങളുടെ പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ചിരിക്കുകയാണ്. ടെലികോം രംഗത്ത് സ്വകാര്യ കമ്പനികളോട് മത്സരിക്കുന്ന ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി അതിവേഗ 4ജി വിന്യസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എപ്പോൾ ഇതാ സിം കാര്‍ഡിന്റെ സഹായമില്ലാതെ ആശയവിനിമയം സാധ്യമാക്കുന്ന പുതിയ സേവനം പരീക്ഷിക്കുകയാണ് കമ്പനി.

‘ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാത്ത കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നതാണെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദര്‍ശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

Also Read:ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ 96 കോടി കടന്നു;ചരിത്രമെഴുതി ഇന്ത്യ

നോണ്‍ ടെറസ്ട്രിയല്‍ നെറ്റ് വര്‍ക്ക് (എന്‍ടിഎന്‍) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്. ഐഫോണിലും ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റ്‌ലൈറ് മെസ്സേജിങ്ങ് പോലെ അടിയന്തര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാന്‍ ഡയറക്ട് ടു ഡിവൈസിലൂടെ സാധിക്കും.

പ്രൈവറ്റ് കമ്പനികളായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ,ഐഡിയ എന്നിവരും ഉപഗ്രഹ കണക്ടിവിറ്റി സേവനങ്ങള്‍ക്കായുള്ള പരീക്ഷണങ്ങൾ നടത്തിവരുകയാണ്. ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തില്‍ എത്തിച്ച ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് വലിയൊരു വെല്ലുവിളിയായാണ് ഈ രംഗത്ത് നിലകൊള്ളുന്നത്. ഇതിനോടകം തന്നെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ കണക്ടിവിറ്റി എത്തിച്ചുകഴിഞ്ഞു.

Top