ന്യൂഡൽഹി: ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് എൻഡിഎ ഘടക കക്ഷിയായ ജനതാദൾ (യു). ഇക്കാര്യമുന്നയിച്ച് പ്രതിപക്ഷ എംപിമാരുടെ സംയുക്ത പ്രസ്താവനയിൽ ജെഡിയു ജനറൽ സെക്രട്ടറി കെ സി ത്യാഗി ഒപ്പുവച്ചു. ത്യാഗിക്ക് പുറമെ എസ്പി ലോക്‌സഭാ എംപി മൊഹിബുള്ള നദ്‌വി, ജാവേദ് അലിഖാൻ എംപി (സമാജ്‌വാദി പാർട്ടി), സഞ്ജയ് സിങ് എംപി, പങ്കജ് പുഷ്കർ എംഎൽഎ (ആം ആദ്മി പാർട്ടി), മീം അഫ്സൽ (കോൺഗ്രസ്), മുൻ എംപിയും രാഷ്ട്രവാദി സമാജ് പാർട്ടിയുടെ മുൻ പ്രസിഡൻ്റുമായ മുഹമ്മദ് അദീബ്, മുൻ ലോക്‌സഭാ എംപി കുൻവർ ഡാനിഷ് അലി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ച മറ്റു നേതാക്കൾ.
Also read: ത്രിപുരയിൽ വീടുകളും വാഹനങ്ങളും കത്തിച്ച് അക്രമികൾ
പ്രസ്താവനയുടെ വിശദാംശങ്ങൾ ചുവടെ:
‘നടന്നുകൊണ്ടിരിക്കുന്ന സയണിസ്റ്റ് ആക്രമണത്തെയും പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രയേൽ നടത്തുന്ന ഹീനമായ വംശഹത്യയെയും അപലപിക്കുന്നു. ഇന്ത്യയ്ക്ക് ഇതിൽ പങ്കാളിയാകാൻ കഴിയില്ല. നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യത്തിൽ എല്ലായ്പ്പോഴും പോരാടുന്ന ഒരു രാഷ്ട്രമെന്ന നിലയിൽ, ഈ വംശഹത്യയിൽ ഇന്ത്യക്ക് പങ്കാളിയാകാൻ കഴിയില്ല. പ്രസ്താവനയിൽ പറയുന്നു.