മദ്യം മുഖക്കുരുവിന് കരണമാകുമോ?

മദ്യം മുഖക്കുരുവിന് കരണമാകുമോ?

ദ്യം ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. ഇത് ശരീരത്തിന്റെ മറ്റ് ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇതുമൂലം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ചര്‍മം മാത്രമല്ല, പ്രത്യുല്പാദന വ്യവസ്ഥ, ആന്തരീക അവയവങ്ങള്‍ എന്നിവയെല്ലാം ഇത് മൂലം തകരാറിലാകും.

മദ്യം സ്ത്രീകളെയും പുരുഷന്മാരെയും ഒരേ രീതിയില്‍ ബാധിക്കുന്നു. മദ്യത്തിന് പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ ചെറിയ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ധിക്കുമെന്ന പഠനവുമുണ്ട്. അതിനാല്‍ അളവ് പരമപ്രധാനമാണ്.

ശരീരത്തില്‍ ഇത്തരത്തില്‍ ഹോര്‍മോണുകളുടെ അളവ് കൂടുന്നത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. ഇതിലൂടെ അമിതമായ അളവില്‍ സെബം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുകയും ചെയ്യുന്നു. ഇത് മുഖക്കുരു ഉണ്ടാകാന്‍ ഇടയാക്കുന്നു. മാത്രമല്ല, ഇത്തരത്തില്‍ വര്‍ധിക്കുന്ന ഹോര്‍മോണ്‍ അളവ് സോറിയാസിസ് പോലുള്ള ചര്‍മ രോഗങ്ങളെ വളര്‍ത്തുന്നു.

മദ്യം എന്തില്‍ നിന്നും ഉണ്ടാക്കുന്നു, കഴിക്കുന്ന അളവ് എന്നിവയെല്ലാം മദ്യത്തിന്റെ പ്രതിപ്രവര്‍ത്തനത്തെ ബാധിക്കുന്നു. ക്ലിയര്‍ ലിക്കറുകളായ ജിന്‍, വോഡ്ക തുടങ്ങിയവ, കലോറിയും കണ്‍ജെനറുകളും കുറവുള്ളവയാണ്. ഇത് കുടിക്കുന്നത് മൂലം തലക്ക് പിടിക്കുന്ന രൂക്ഷമായ അനുഭവം ഉണ്ടാകണമെന്നില്ല.

Top